Vaathi - Teaser |സംയുക്ത മേനോന്റെ തമിഴ് ചിത്രം, ഫൈറ്റ് സീനുകൾ നിറച്ച് 'വാത്തി',ടീസർ

Anoop k.r
വെള്ളി, 29 ജൂലൈ 2022 (09:02 IST)
ധനുഷിന്റെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'വാത്തി'. സിനിമയുടെ ടീസർ ശ്രദ്ധ നേടുന്നു. ഫൈറ്റർ സീനുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ടീസറാണ് പുറത്തുവന്നത്.ബാല മുരുകൻ എന്ന ധനുഷിന്റെ കഥാപാത്രത്തെ പ്രേക്ഷകർക്ക് ഇഷ്ടമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു കോളേജ് അധ്യാപകൻ കൂടിയാണ് ഈ കഥാപാത്രം.
 
മലയാളികളുടെ പ്രിയതാരം സംയുക്ത മേനോനാണ് നായിക.വെങ്കി അറ്റ്‍ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന നായകൻറെ കഥയാണ് പറയുന്നത്.
സിത്താര എന്റര്‍ടൈന്‍മെന്റ്‌സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ടീസർ ഇതിനോടകം 1.3 മില്യൺ ആളുകൾ കണ്ടുകഴിഞ്ഞു. തമിഴിലും തെലുങ്കുലുമായി ധനുഷ് ചിത്രം പ്രദർശനത്തിനെത്തും.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article