സാധാരണ ഒരു അപ്പൻ !'വിശുദ്ധ മെജോ' പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി

Anoop k.r
വെള്ളി, 29 ജൂലൈ 2022 (08:55 IST)
ആഗസ്റ്റ് 5ന് പ്രദർശനത്തിനെത്തുന്ന മലയാള ചിത്രമാണ് വിശുദ്ധ മെജോ.ജയ് ഭീം ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ലിജോമോള്‍ ജോസും തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസും ഡിനോയ് പൗലോസും പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിലെ പോസ്റ്റർ പുറത്ത്. ആർ.ജെ മുരുകൻ  അവതരിപ്പിക്കുന്ന മാത്യൂസ് എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവന്നത്. 
 
"ഇത് മാത്യൂസ്. മെജോയുടെ അപ്പച്ചൻ.  ടാക്സി ഡ്രൈവർ ആണ് .സാധാരണ ഒരു അപ്പൻ."-വിശുദ്ധ മെജോ ടീം കുറിച്ചു.
 
കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വീഡിയോ ഗാനം യൂട്യൂബിൽ തരംഗമായി മാറി.ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് ആണ് സംഗീതം ഒരുക്കുന്നത്.
 
വിനോദ് ഷൊര്‍ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിങ്ങും നിർവഹിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article