അഭിനയം കണ്ടു പഠിക്കാന്‍ സിനിമ സെറ്റില്‍ ഉര്‍വശിയുടെ മക്കള്‍,ഭര്‍ത്താവ് ശിവപ്രസാദ് സംവിധായകന്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 23 ജനുവരി 2024 (15:26 IST)
Urvasi Sivaprasad
മക്കള്‍ക്കൊപ്പമുള്ള നടി ഉര്‍വശിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കുഞ്ഞാറ്റ എന്ന് വിളിപ്പേരുള്ള മകള്‍ തേജ ലക്ഷ്മിക്കും മകന്‍ ഇഷാന്‍ പ്രജാപതിക്കുമൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അമ്മയുടെ പുതിയ സിനിമയുടെ ലൊക്കേഷനില്‍ എത്തി അഭിനയം നേരിട്ട് കാണാനായിരുന്നു മക്കള്‍ എത്തിയത്.
 
'എന്റെ കുട്ടികള്‍ക്കൊപ്പം',-എന്ന് എഴുതി കൊണ്ടാണ് ഉര്‍വശി പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Urvasi Sivaprasad (@therealurvasi)

ഉര്‍വശിയുടെ ഭര്‍ത്താവായ ശിവാസ് (ശിവപ്രസാദ്) ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.'എല്‍  ജഗദമ്മ ഏഴാം ക്ലാസ് ബി സ്റ്റേറ്റ്ഫസ്റ്റ്' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ഇതിലെ ടൈറ്റില്‍ റോളിലാണ് നടി എത്തുന്നത്.
 
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. ടൈറ്റില്‍ റോളില്‍ ഉര്‍വശി എത്തുന്നു.ജഗദമ്മ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. ഹൃദയം സിനിമയിലൂടെ ശ്രദ്ധേയനായ കലേഷ് രാമാനന്ദ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്, കോട്ടയം രമേഷ് തുടങ്ങിയവരും സിനിമയിലുണ്ട്.
 
അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. അന്‍വര്‍ അലി എഴുതിയ വരികള്‍ക്ക് കൈലാസ്‌മേനോന്‍ ആണ് സംഗീതം നല്‍കുന്നത്.എഡിറ്റിംഗ്- ഷൈജല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷാഫി ചെമ്മാട്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടര്‍ - റെജിവാന്‍ അബ്ദുല്‍ ബഷീര്‍.
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article