സമൂഹത്തിന് മാതൃകയായി ഉണ്ണിമുകുന്ദനും സംഘവും !

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (10:06 IST)
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദന്‍. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം എറണാകുളത്തെ ഒരു ഹോട്ടലിൽവച്ച് നടന്ന നേത്രദാന ക്യാമ്പിൽ നടന്‍ ഉണ്ണിമുകുന്ദന്‍ തന്റെ കണ്ണുകള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രത്തില്‍ ഒപ്പുവെച്ചതാണ്. ഉണ്ണി മുകുന്ദന്റെ നേതൃത്വത്തില്‍ ടീം “ചാണക്യതന്ത്രം ” നടത്തിയ നേത്രദാന ക്യാമ്പ് സമൂഹത്തിന് മാതൃകയായിരുന്നു.
 
ഉണ്ണിയെ കൂടാതെ സംവിധായകന്‍ കണ്ണൻ താമരക്കുളം, പ്രൊഡ്യൂസര്‍ മുഹമ്മദ് ഫൈസൽ തുടങ്ങി സിനിമയിലെ നൂറോളം അണിയറ പ്രവർത്തകരും കണ്ണുകൾ ദാനം ചെയ്യുന്ന സമ്മതപത്രത്തില്‍ ഒപ്പു വച്ചു. മലയാള സിനിമയില്‍ തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം.
 
കാഴ്ചയില്ലാത്ത ഒരാളുടെ ജീവിതത്തിൽ നമുക്ക് വെളിച്ചം നൽകാൻ പറ്റുന്ന ഒരു അവസരമായിട്ടാണ് താന്‍ ഇതിനെ കാണുന്നതെന്ന്  ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി. നമ്മുടെ മരണശേഷം നേത്രം മാത്രമല്ല അവയവങ്ങളും മറ്റൊരാൾക്ക് ജീവൻ കൊടുക്കുമെങ്കിൽ അതാണ് നമുക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യമെന്നും ഉണ്ണി പറഞ്ഞു. കുംബത്തിൽ എല്ലാവരുടെയും പിന്തുണയോടെയാണ് ഈ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്നും ഉണ്ണി വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article