അതേസമയം ജൂലി2 പരാജയമാണെന്ന കാര്യം സംവിധായകന്‍ ദീപക് ശിവദാസനി തന്നെ തുറന്ന് സമ്മതിച്ചിരുന്നു. സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചവർക്ക് ഇനിയും പൈസ കൊടുക്കാനുണ്ടെന്നും അത് ഉടൻ തന്നെ കൊടുത്ത് തീർക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ഇതും വിവാദത്തിനു കാരണമായി.
ട്രെയിലറും ടീസറും കണ്ട ചില പ്രേക്ഷകര്‍ സെക്‌സ് രംഗങ്ങള്‍ പ്രതീക്ഷിച്ചാണ് തിയറ്ററുകളിലേക്കെത്തിയതെന്ന് റായ് ലക്ഷ്മി പറയുന്നു. എന്നാൽ, അങ്ങനെ പ്രതീക്ഷിച്ച് വന്നവർക്ക് തെറ്റി. അങ്ങനെയൊരു സെക്സ് രംഗങ്ങൾ ഒന്നും ചിത്രത്തിലില്ലെന്നും നടി വ്യക്തമാക്കുന്നു. ആ അമിത പ്രതീക്ഷയാകാം ചിത്രത്തിന്റെ പരാജയത്തിനു കാരണം.