ഉണ്ണി മുകുന്ദന്റെ ഹനുമാന്‍ ജയന്തി ആശംസ; കൊറോണയില്‍ നിന്നു രക്ഷിക്കുമോ എന്ന് സന്തോഷ്, ഫെയ്‌സ്ബുക്കില്‍ ഏറ്റുമുട്ടി താരങ്ങള്‍

വ്യാഴം, 29 ഏപ്രില്‍ 2021 (11:49 IST)
ഫെയ്‌സ്ബുക്കില്‍ ഏറ്റുമുട്ടി മലയാള സിനിമ താരങ്ങളായ ഉണ്ണി മുകുന്ദനും സന്തോഷ് കീഴാറ്റൂരും. ഉണ്ണി മുകുന്ദന്‍ ഹനുമാന്‍ ജയന്തി ആശംസകള്‍ നേര്‍ന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

'എല്ലാവര്‍ക്കും ഹനുമാന്‍ ജയന്തി ആശംസകള്‍' എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ പോസ്റ്റ്. ഇതിനു താഴെ സന്തോഷ് കീഴാറ്റൂര്‍ കമന്റ് ചെയ്തു. 'ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്നും നാടിനെ രക്ഷിക്കുമോ' എന്നായിരുന്നു സന്തോഷ് കീഴാറ്റൂര്‍ ഉണ്ണി മുകുന്ദന്റെ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്.

ഉടനെ തന്നെ ഉണ്ണി മുകുന്ദന്റെ മറുപടിയെത്തി, 'ചേട്ടാ..നമ്മള്‍ ഒരുമിച്ച് അഭിനയിച്ചവരാ.. അതുകൊണ്ട് മാന്യമായി പറയാം.. ഞാന്‍ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാന്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചിട്ടാണ്.. ഇതേ പോലുള്ള കമന്റ് ഇട്ട് സ്വന്തം വില കളയാതെ..btb What Keeps You high in these dsay?'

ഉണ്ണി മുകുന്ദന് പിന്തുണയുമായി നിരവധി പേര്‍ കമന്റ് ബോക്‌സില്‍ എത്തിയിട്ടുണ്ട്. വിഷുവിളക്ക് മഹോത്സവത്തില്‍ പങ്കെടുത്ത സന്തോഷ് കീഴാറ്റൂരിന്റെ ചിത്രങ്ങള്‍ അടക്കം സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിട്ടുണ്ട്. വിഷുവിളക്ക് മഹോത്സവം കൊറോണ മാറ്റുമോ എന്നാണ് ഉണ്ണി മുകുന്ദനെ പിന്തുണയ്ക്കുന്നവര്‍ സന്തോഷ് കീഴാറ്റൂരിനോട് ചോദിക്കുന്നത്.


എല്‍ഡിഎഫിനായി വോട്ട് ചോദിച്ച് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്ന സന്തോഷ് കീഴാറ്റൂരിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ട്രോളുന്നുണ്ട്. കൂടാതെ സന്തോഷ് കീഴാറ്റൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ ട്രോളുകളും നിശിത വിമര്‍ശനങ്ങളുമായി നിരവധിപേര്‍ എത്തിയിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍