അങ്കിളിന്റെ വ്യാജപകർപ്പ് നിർമ്മിച്ച് പണം തട്ടാൻ ശ്രമം; സ്റ്റോപ് പൈറസി സ്ഥാപനത്തിന്റെ ഉടമ അറസ്‌റ്റിൽ

Webdunia
ഞായര്‍, 3 ജൂണ്‍ 2018 (14:05 IST)
മമ്മൂട്ടി ചിത്രമായ അങ്കിളിന്റെ വ്യാജപകർപ്പ് നിർമ്മിച്ച് പണം തട്ടാൻ ശ്രമിച്ച യുവാവ് പിടിയിൽ. സിനിമകളുടെ വ്യാജപതിപ്പ് തടയുന്നതിനായുള്ള സ്റ്റോപ് പൈറസി എന്ന സ്ഥാപനത്തിന്റെ ഉടമയായ തുഷാറിനെയാണ് ആന്റി പൈറസി സെല്‍ അറസ്റ്റ് ചെയ്തത്. പൈറസി തടയുന്നതിനായി സിനിമ നിര്‍മ്മാതാക്കളുമായി എഗ്രിമെന്റ് ഉണ്ടാക്കിയിട്ടുള്ളയാളാണ് ഇയാള്‍.
 
റിലീസ് ചെയ്‌ത് ആദ്യ ദിനങ്ങളില്‍ തന്നെ അങ്കിളിന്റെ വ്യാജ തീയേറ്റര്‍ പതിപ്പ് ടെലിഗ്രാം ചാനല്‍ വഴി പൈറസി സൈറ്റായ സിപ്പിമൂവീസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുവഴി നിര്‍മ്മാതാവിന് വന്‍നഷ്ടമാണ് സംഭവിച്ചത്. തുടർന്ന് ഇത് സംബന്ധിച്ച് ആന്റി പൈറസി സെല്ലില്‍ പരാതി ലഭിച്ചിരുന്നു.
 
റിലീസ് ചെയ്‌തയുടൻ സിനിമകളുടെ വ്യാജപകർപ്പുകൾ നെറ്റിൽ അപ്‌ലോഡുചെയ്യാൻ സാദ്ധ്യതയുണ്ടെന്ന തരത്തിൽ പ്രീ പോസ്‌റ്റുകൾ ഉണ്ടാക്കുകയും അതിന് ശേഷം നിർമ്മാതാക്കളിൽ നിന്ന് പണം തട്ടുകയും ചെയ്യുകയാണ് പതിവ്. പൈറസി തടയുന്നതിനായി വൻ തുകയാണ് ഇത്തരം സംഘങ്ങള്‍ കൈപറ്റുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article