Turbo Advance Booking Started: മലയാളത്തിന്റെ ജയിലര്‍ ആകുമോ ടര്‍ബോ? അഡ്വാന്‍സ് ബുക്കിങ് കുതിക്കുന്നു

രേണുക വേണു
ശനി, 18 മെയ് 2024 (09:54 IST)
Turbo Advance Booking Started: അഡ്വാന്‍സ് ബുക്കിങ്ങില്‍ വന്‍ കുതിപ്പുമായി മമ്മൂട്ടി ചിത്രം ടര്‍ബോ. കഴിഞ്ഞ 24 മണിക്കൂറിനിടെ ബുക്ക് മൈ ഷോയില്‍ ടര്‍ബോയുടെ ഇരുപതിനായിരത്തോളം ടിക്കറ്റുകളാണ് വിറ്റു പോയത്. അരലക്ഷത്തിലേറെ ആളുകളാണ് ബുക്ക് മൈ ഷോയില്‍ ടര്‍ബോയ്ക്കായി കാത്തിരിക്കുന്നെന്ന് വോട്ട് ചെയ്തിരിക്കുന്നത്. മാത്രമല്ല ബുക്ക് മൈ ഷോയില്‍ ട്രെന്‍ഡിങ് ആയി നില്‍ക്കുന്ന ഇന്ത്യന്‍ സിനിമ കൂടിയാണ് ടര്‍ബോ. 
 
ഇന്നലെയാണ് ടര്‍ബോയുടെ ബുക്കിങ് ഓപ്പണ്‍ ആയത്. ഇതുവരെ ആഗോള തലത്തില്‍ ഒരു കോടി പ്രീ സെയില്‍ നടന്നെന്നാണ് വിവരം. ആദ്യ ഷോയ്ക്കു ശേഷം മികച്ച പ്രതികരണങ്ങള്‍ കൂടി ലഭിച്ചാല്‍ മലയാളത്തിലെ ആദ്യദിന റെക്കോര്‍ഡ് കളക്ഷന്‍ മമ്മൂട്ടി സ്വന്തമാക്കാനാണ് സാധ്യത. മേയ് 23 നാണ് ടര്‍ബോ വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. രാവിലെ ഒന്‍പതിനാണ് ആദ്യ ഷോ. 
 
മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് ടര്‍ബോ സംവിധാനം ചെയ്തിരിക്കുന്നത്. മധുരരാജയ്ക്കു ശേഷം മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ടര്‍ബോയ്ക്കുണ്ട്. മമ്മൂട്ടിക്കമ്പനിയാണ് നിര്‍മാണം. തെന്നിന്ത്യന്‍ താരങ്ങളായ രാജ് ബി ഷെട്ടി, സുനില്‍ എന്നിവരും ടര്‍ബോയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article