പത്ത് വര്‍ഷങ്ങളോളം തൃഷ എന്റെ അടുത്ത സുഹൃത്തായിരുന്നു. പിന്നീട് പ്രണയത്തിലായി. പക്ഷേ, ആ ബന്ധം വിചാരിച്ച പോലെ മുന്നോട്ടുപോയില്ല-റാണ പറഞ്ഞു. എന്നാല്‍ തൃഷ ഇപ്പോഴും സിംഗിള്‍ ആണല്ലോ എന്ന ചോദ്യത്തിന്, അതേക്കുറിച്ച് തനിക്കറിയില്ല എന്നായിരുന്നു റാണയുടെ മറുപടി.
അതേസമയം, ബാഹുബലിക്ക് ശേഷം അനുഷ്‌കയും പ്രഭാസും തമ്മില്‍ പ്രണയമാണെന്ന് വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതേക്കുറിച്ചും കരണ്‍ ജോഹര്‍ ചോദിച്ചു. എന്നാല്‍ ഇല്ലെന്ന് പ്രഭാസ് പറഞ്ഞു. റാണയും പ്രഭാസിനെ പിന്തുണച്ചു.