ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടോ ?; എങ്കില്‍ സ്‌ത്രീ സെക്‍സിന് തയ്യാറാണ്
ചൊവ്വ, 11 ഡിസംബര്‍ 2018 (12:01 IST)
സ്ത്രീ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ പറ്റിയ മൂഡിലാണോ ഉള്ളതെന്ന് തിരിച്ചറിയാന്‍ പുരുഷനെ സഹായിക്കുന്ന പല കാര്യങ്ങളുമുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇത് മനസിലാക്കാതെ പോകുന്നതാണ് കിടപ്പറയില്‍ പുരുഷന്മാര്‍ക്ക് തിരിച്ചടിയാകുന്നത്.
സെക്‌സിനു തയ്യാറാകുന്ന സ്ത്രീകള്‍ കൂടുതല്‍ മധുരമായി സംസാരിക്കുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അവരുടെ ശബ്ദത്തിലേയും സംസാരത്തിലേയും വ്യത്യാസവും അപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും.
നാവു കൊണ്ടു ചുണ്ടില്‍ നക്കുക, സ്വയമേ ചുണ്ടു കടിയ്ക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളും ചെയ്യാറുണ്ട്. ശരീരചേഷ്ടകള്‍, നോട്ടം, സ്പര്‍ശ്നം തുടങ്ങിയവ കൊണ്ടും പുരുഷന് പങ്കാളി സെക്‌സിനു തയ്യാറാണോയെന്ന കാര്യം മനസിലാക്കാന്‍ സാധിക്കും.
സെക്‌സിനോട് താല്‍പര്യമുണ്ടാകുന്ന വേളയില്‍ ശരീരത്തില്‍ ചില ഫെറമോണുകള്‍ ഉല്‍പാദിപ്പിക്കപ്പെടും. ഇത് സ്ത്രീകളുടെ ശരീരത്തിന് ഒരു പ്രത്യേക സുഗന്ധം നല്‍കും. ഈ ഗന്ധം തിരിച്ചറിയാന്‍ കഴിയുന്ന പുരുഷന്മാര്‍ക്ക് ഇതൊരു വഴിയാണ്.
സെക്സ് മൂഡ് വരുമ്പോള്‍ സ്ത്രീകളുടെ ശരീരത്തിലെ ചൂടു വര്‍ദ്ധിക്കും. സ്ത്രീയെ സ്പര്‍ശിക്കുന്നതോടെ ഇക്കാര്യം മനസിലാക്കാനും സാധിക്കും. സ്ത്രീകളുടെ യോനീസ്രവം വര്‍ദ്ധിക്കുന്നത് സെക്‌സ് സുഖകരമാക്കാനായി ശരീരം സ്വീകരിക്കുന്ന സ്വാഭാവികമായ വഴിയാണ്.