സ്വയംഭോഗത്തിന് അടിമകളാകുന്ന സ്‌ത്രീകളെ വലയ്‌ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍

ചൊവ്വ, 11 ഡിസം‌ബര്‍ 2018 (11:12 IST)
ലൈംഗിക സംതൃപ്‌തി നേടുന്നതിനുള്ള മാര്‍ഗമായിട്ടാണ് സ്വയംഭോഗത്തെ വിലയിരുത്തുന്നത്. പുരുഷനും സ്‌ത്രിയും ഇക്കാര്യത്തില്‍ മടി കാണിക്കാറില്ല. സ്വയംഭോഗം അമിതമായാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക അവസാനമില്ലാതെ ഇന്നും തുടരുകയാണ്.

സ്വയംഭോഗം മാനസിക സമ്മര്‍ദ്ദം അകറ്റുമെങ്കിലും സ്‌ത്രീകള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്വയംഭോഗം അമിതമാകുന്നതാണ് സ്‌ത്രീകള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

കഠിനമായ രീതിയിലുള്ള സ്വയംഭോഗം വജൈനയിലെ ക്ലിറ്റോറിസ് പോലുള്ള ഭാഗങ്ങളില്‍ മുറിവേല്‍പ്പിക്കുമെന്നതാണ് അപകടകരമാകുന്നത്. അതിനൊപ്പം ആര്‍ത്തവ പ്രശ്‌നങ്ങളും സംഭവിച്ചേക്കാം.

സ്വയംഭോഗം പതിവാക്കുന്ന സ്‌ത്രീകളില്‍ ഹീമോച്യൂറിയ എന്നൊരു അസുഖം കാണപ്പെടാറുണ്ട്. ക്ഷീണവും അസ്വസ്ഥതയും കൂടാനും ഇത് കാരണമാകും. സെക്‍സ് ടോയ് പോലുള്ള കൃത്രിമ വസ്തുക്കള്‍ ഉപയോഗിച്ചുള്ള അമിതമായ സ്വയംഭോഗവും സ്‌ത്രീകള്‍ക്ക് തിരിച്ചടിയാണ്.

ആര്‍ത്തവം വൈകുന്നതും വേദന കൂടുന്നതും കാരണമാകും. കൃത്യമായ ഇടവേളകളില്‍ ആരോഗ്യകരമായ രീതിയിലുള്ള സ്വയംഭോഗം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍