'ബാഹുബലി ഷൂട്ടിങ്ങിന് വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ്'; മോഹൻലാലിനെ ട്രോളി സോഷ്യൽ മീഡിയ

ശനി, 22 ഡിസം‌ബര്‍ 2018 (08:34 IST)
കസബയിലെ മമ്മൂട്ടിയുടെ ലുക്ക് ഓർമയുണ്ടാകുമല്ലോ? ചിത്രത്തിന്റെ ടീസറും സ്റ്റിൽ‌സും പുറത്തുവന്നപ്പോൾ അതേറ്റെടുക്കുകയും ട്രോളുകളുടെ പെരുമഴ തന്നെ പെയ്യിക്കുകയുമായി സോഷ്യൽ മീഡിയ. ഇപ്പോഴിതാ, മമ്മൂട്ടിക്ക് പുറമേ മോഹൻലാലിനേയും ട്രോളിയിരിക്കുകയാണ് ഇവർ. 
 
മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രത്തിലെ ചില ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതേറ്റെടുത്തിരിക്കുകയാണ് ട്രോളർമാർ. ബാഹുബലി ഷൂട്ടിങ്ങിന് വന്ന കുഞ്ഞാലി മരയ്ക്കാര്‍ സിംഗ് ആണെന്നും പ്രിയദർശന് കുറച്ചെങ്കിലും ചരിത്ര ബോധം ആകാമെന്നും സോഷ്യൽ മീഡിയ പറയുന്നുണ്ട്. 
 
നൂറു കോടി രൂപയ്ക്കു മുകളിൽ മുതൽ മുടക്കിൽ നിർമ്മിക്കുന്ന മലയാളത്തിലെ ഈ എക്കാലത്തെയും വലിയ പ്രോജെക്ടിൽ വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. 2020 ഇൽ മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ഈ ചിത്രം മൊഴിമാറ്റി ഒരേ സമയം പ്രദർശനത്തിനു എത്തും.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍