അടുത്തിടെ റിലീസ് ചെയ്‌ത ഒടിയൻ, സർക്കാർ, 2.O തുടങ്ങിയ ചിത്രങ്ങളും റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു. അതേസമയം, ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങൾക്ക് പണി കിട്ടുമോ എന്നാണ് സിനിമാ പ്രേമികൾ സംശയിക്കുന്നത്.
എന്നാൽ, തമിഴ്റോക്കേഴ്‌സ് ഈ ചിത്രങ്ങൾക്കും പണി കൊടുക്കുമോ? റിലീസ് ദിവസങ്ങളിൽ തന്നെ ഇന്റർനെറ്റിൽ ചിത്രങ്ങളെത്തുമ്പോൾ അത് കളക്ഷനെ കാര്യമായി തന്നെ ബാധിക്കും. അതുകൊണ്ടുതന്നെ മറ്റ് ചിത്രങ്ങൾക്ക് സംഭവിച്ചതുപോലെ തന്നെ പേരൻപിനും യാത്രയ്‌ക്കും സംഭവിക്കുമോ എന്നാണ് ആരാധകരുടെ സംശയം.