വൈഎസ് രാജശേഖര്‍ റെഡ്ഡിയായി മമ്മൂട്ടി വേഷമിടുന്ന 'യാത്ര'യുടെ പുതിയ ടീസർ ആരാധകഎ ഏറ്റെടുത്തു. മാഹി വി രാഘവ് സംവിധാനം ചെയ്യുന്ന മെഗാസ്‌റ്റാറിന്റെ ചിത്രത്തിന്റെ ടീസർ പ്രേക്ഷകരെപോലെ ദുൽഖറും നെഞ്ചിലേറ്റിക്കഴിഞ്ഞു. 'മനോഹരമായിരിക്കുന്നു മാഹി സര്‍, കാത്തിരിക്കാൻ വയ്യ' എന്നും ദുൽഖഎ ഫേസ്‌ബുക്കിൽ കുറിച്ചു.
ചരിത്രത്തിലേക്കുള്ള യാത്രയാകട്ടെ ഇതെന്നാണ് ആരാധകർ പറയുന്നത്. നമ്മൾ കാണാൻ കാത്തിരുന്ന മമ്മൂട്ടിയാണിതെന്നും അഭിപ്രായമുള്ളവരുണ്ട്. തെലുങ്കു ദേശത്തിന്റെ വിപ്ലവനായകൻ ഒരു ജനതയുടെ ദൈവം നിങ്ങളിലൂടെ വീണ്ടും വെള്ളിത്തിരയിൽ പുനർജനിക്കുന്നത് കാണാൻ കാത്തിരിക്കുന്നവർക്കിടയിലേക്ക് അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ടീസർ പങ്കുവെച്ചിരിക്കുന്നത്.