ഉലകനായകന്‍ കമല്‍ഹാസന്‍ നായകനാകുന്ന ഉത്തമവില്ലന്‍റെ ട്രെയിലറെത്തി.സിനിമയില്‍ കമല്‍ഹാസന്‍ ഇരട്ട വേഷത്തിലാണെത്തുന്നത്. രമേശ് അരവിന്ദാണ് സംവിധാനം.
ചിത്രത്തില്‍ എട്ടാം നൂറ്റാണ്ടിലെ ഒരു നാടക നടനേയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു സിനിമ നടനേയുമാണ് കമല്‍ അവതരിപ്പിക്കുന്നത്. പാര്‍വ്വതി, ജയറാം, ഉര്‍വ്വശി, കെ വിശ്വനാഥ് തുടങ്ങിയവരും സിനിമയില്‍ പ്രധാനവേഷങ്ങളിത്തുന്നുണ്ട്.എന്‍ ലിങ്കുസാമിയും കമല്‍ ഹാസനുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നതും കമല്‍ഹാസനാണ്.