മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും മട്ടിലും എന്തിന് സംസാരത്തിൽപോലും ജയനാകാൻ വലിയ ആരാധക വൃന്ദം ആഗ്രഹിച്ചിരുന്ന. മലയാള സിനിമയിൽ ചെറിയ കാലയളവ് കൊണ്ട് ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു നടനുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഈ അനശ്വര നടന്റെ ജീവിതം വെള്ളിത്തിരയിലെത്തുകയാണ്.
ഒരു മെക്സിക്കന്‍ അപാരതയ്ക്ക് ശേഷം 'സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയൻ' എന്ന പേരിൽ ടോം ഇമ്മട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മെക്സിക്കൻ അപാരതയിൽ ടൊവിനോ ആയിരുന്നു നായകൻ. ടൊവിനോയ്ക്കൊപ്പം മറ്റൊരു ചിത്രം കൂടി പ്ലാൻ ചെയ്യുന്നുവെന്ന് ടോം ഇമ്മട്ടി നേരത്തേ അറിയിച്ചിരുന്നു. എന്നാൽ, തന്റെ രണ്ടാമത്തെ ചിത്രമാകുന്ന ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം പുതുമുഖങ്ങളാണ്. ജോണി സാഗരികയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ശാപമോക്ഷം എന്ന ചിത്രത്തിലൂടെയായിരുന്നു ജയന്‍ മലയാള സിനിമയുടെ ആഭ്രപാളികളിൽ അരങ്ങേറ്റം കുറിച്ചത്. സ്വതസിദ്ധമായ തന്റെ ശൈലിയിലൂടെയും ശരീര ഗാംഭീര്യം കൊണ്ടും ജയൻ പെട്ടന്നു തന്നെ മലയാളി മനസ്സുകളിൽ ചേക്കേറി. പഞ്ചമി എന്ന ചിത്രമാണ് ജയനെ ഏറെ ശ്രദ്ദേയനാക്കിയത്. പിന്നീട് തച്ചോളി അമ്പു, ഏതോ ഒരു സ്വപ്നം എന്നീ ചിത്രങ്ങൾ പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. 1979 ല്‍ പുറത്തിറങ്ങിയ ശരപഞ്ചരം എന്ന ചിത്രം യുവത്വത്തിന്റെ