ടോവിനോ തോമസിന്റെ ബക്രീദ്,'അന്വേഷിപ്പിന്‍ കണ്ടെത്തും' ടീമിന്റെ സന്തോഷം, വീഡിയോ

കെ ആര്‍ അനൂപ്
വ്യാഴം, 29 ജൂണ്‍ 2023 (13:06 IST)
ടോവിനോ തോമസിന്റെ ഇന്‍വസ്റ്റിഗേറ്റീവ് ത്രില്ലര്‍ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ഒരുങ്ങുകയാണ്.നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണ സംഘം ബക്രീദ് ആഘോഷിച്ചു. വീഡിയോ നിര്‍മ്മാതാക്കള്‍ പങ്കുവെച്ചിട്ടുണ്ട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

സാധാരണ സിനിമകളില്‍ കാണാറുള്ള പോലെ അന്വേഷണങ്ങളുടെ കഥയല്ല ചിത്രം പറയുന്നതെന്നും മറിച്ച് അന്വേഷകരുടെ കഥയാണ് സിനിമ പറയുന്നതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tovino⚡️Thomas (@tovinothomas)

സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്‍ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, രമ്യാ സുവി (നന്‍ പകല്‍ മയക്കം) തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാപ്പയ്ക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന മറ്റൊരു ചിത്രം കൂടിയാണിത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന സിനിമയില്‍ രണ്ട് പുതുമുഖ നായികമാര്‍ ഉണ്ടാകും. 
കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായി രണ്ടു ഘട്ടങ്ങളായി ചിത്രീകരണം പൂര്‍ത്തിയാകും.
 
 സന്തോഷ് നാരായണനാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ചായാഗ്രഹണം - ഗൗതം ശങ്കര്‍.എഡിറ്റിംഗ് - സൈജു ശ്രീ ധര്‍.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article