ഇസക്കുട്ടി ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് ടോവിനോ!

അനു മുരളി
ചൊവ്വ, 5 മെയ് 2020 (14:09 IST)
നടന്‍ ടോവിനോ തോമസ് മകൾക്കൊപ്പം ജിമ്മിൽ തിരക്കിലാണ്. ലോക്ക് ഡൗൺ ഇസക്കുട്ടിയുടെ കളിസ്ഥലം ലോക്കാക്കിയപ്പോൾ അച്ഛൻ ടോവിനോയുടെ ജിം അവൾ പുതിയ കളിസ്ഥലമാക്കി മാറ്റിയിരിക്കുകയാണ്. ഇസയ്ക്ക് അച്ഛൻറെ കേബിൾ ക്രോസ് ഓവർ മെഷീൻ ഇപ്പോള്‍ ഊഞ്ഞാൽ ആണ്. 
 
ഇസ ജിമ്മിൽ ഊഞ്ഞാലാടുന്ന വീഡിയോ ടോവിനോ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. മകളുടെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
 
ടോവിനോ ഇസയെ ചുമലിലേറ്റി വർക്കൗട്ട് ചെയ്യുന്നതും വളർത്തു നായ പാബ്ലോയുടെ കൂടെയുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. കിലോമീറ്റേഴ്‌സ് ആന്‍റ് കിലോമീറ്റേഴ്സ് ആണ് ടൊവിനോയുടെ  പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

അനുബന്ധ വാര്‍ത്തകള്‍

Next Article