ഇന്‍സ്‌പെക്ടര്‍ ബല്‍റാമിനെ വെല്ലാൻ ടോവിനോയ്‌ക്ക് പറ്റുമോ?

Webdunia
ചൊവ്വ, 18 സെപ്‌റ്റംബര്‍ 2018 (11:39 IST)
എസിപി ഷഫീർ അഹമ്മദിനെ പ്രേക്ഷകർക്ക് പെട്ടെന്നൊന്നും മറക്കാൻ പറ്റില്ല. അതേ, എസ്രയിലെ ടോവിനോ തോമസ്. എസ്രയിലെ പൊലീസ് വേഷത്തിന് ശേഷം ടോവിനോ പൊലീസ് ഓഫീസറായെത്തുന്ന ചിത്രമാണ് കൽക്കി. പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്‌ത്തിക്കൊണ്ടായിരുന്നു കൽക്കിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. ചിത്രം എങ്ങനെയുള്ളതായിരിക്കും എന്നറിയാനാണ് എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
 
മായാനദിക്കും തീവണ്ടിക്കും ശേഷം ടോവിനോയുടെ മികച്ച കഥാപാത്രം തന്നെയായിരിക്കും കൽക്കിയിലും എന്നുതന്നെയാണ് പ്രേക്ഷകരും പ്രതീക്ഷിക്കുന്നത്. നവാഗതനായ പ്രവീണ്‍ പ്രഭരാം സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷൻ എന്റർടെയ്‌നറായിരിക്കുമെന്ന് നേരത്തെതന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.  ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുജിന്‍ സുജതനും പ്രവീണ്‍ പ്രഭരവും ചേര്‍ന്നാണ് കല്‍ക്കിയുടെ തിരക്കഥയെഴുതിയിരിക്കുന്നത്.
 
മമ്മൂട്ടിയുടെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം പോലൊരു കഥാപാത്രമായിരിക്കും കല്‍ക്കിയില്‍ ടൊവിനോയുടെതെന്നാണ് നിര്‍മ്മാതാവ് പ്രശോഭ് കൃഷ്ണ പറയുന്നു. എന്നാല്‍ ഇത് എതെങ്കിലും ഒരു കേസ് അന്വേഷണത്തെക്കുറിച്ചുളള ഒരു ചിത്രമായിരിക്കില്ല. ഒരു സ്ഥലത്ത് നടക്കുന്ന കുറച്ചുകാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ചിത്രത്തിൽ ഉടനീളം ടൊവിനോ പൊലീഎസ് ഓഫീസറുടെ വേഷത്തിലായിരിക്കും പ്രത്യക്ഷപ്പെടുക.

അനുബന്ധ വാര്‍ത്തകള്‍

Next Article