ഇതാണ് ഞങ്ങളുടെ മകന്‍, കേദാര്‍ വലുതായി, ചിത്രങ്ങളുമായി സ്‌നേഹ ശ്രീകുമാര്‍

കെ ആര്‍ അനൂപ്
വെള്ളി, 10 മെയ് 2024 (09:27 IST)
kedar sneha sreekumar
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് സ്‌നേഹയും ശ്രീകുമാറും. പ്രണയിച്ച് വിവാഹിതരായ താര ദമ്പതിമാര്‍ ജീവിതത്തിലെ മനോഹരമായ കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. ഇരുവരുടെയും ജീവിതത്തിലെ വലിയ സന്തോഷമാണ് മകന്‍. കേദാര്‍ എന്ന് പേരിട്ടിരിക്കുന്ന മകന്റെ കൂടെയുള്ള ഓരോ നിമിഷവും ആഘോഷിക്കുകയാണ് താരങ്ങള്‍. 
ഇപ്പോഴിതാ മകനൊപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് സ്‌നേഹ.കേദാര്‍ വന്നതിന് ശേഷം തങ്ങളുടെ ജീവിതം ആകെ മാറിയെന്ന് സ്‌നേഹ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. കുഞ്ഞ് ജനിച്ച 37 ദിവസം കഴിഞ്ഞപ്പോള്‍ തന്നെ അഭിനയിക്കാനായി സ്‌നേഹ പോയി തുടങ്ങി. മകന്‍ കേദാറിനെ തേടിയും അവസരം വന്നു. ക്യാമറയ്ക്ക് മുന്നില്‍ മകനെ കൊണ്ടുവരാനും അവന്റെ കൂടെ അഭിനയിക്കാനുമായ സന്തോഷം സ്‌നേഹക്ക് എത്ര പറഞ്ഞാലും മതിയാവില്ല 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

കുഞ്ഞ് നടനോ പാട്ടുകാരനോ ആകണോ എന്ന ചോദ്യവും ഇരുവര്‍ക്കും മുന്നില്‍ എത്തിയിട്ടുണ്ട്. അപ്പോള്‍ സ്‌നേഹയും ശ്രീകുമാറും ഒരേ സ്വരത്തില്‍ പറഞ്ഞത് അവന്റെ ഇഷ്ടം എന്തോ അത് അനുസരിച്ച് വിടാനാണ് ഞങ്ങള്‍ക്ക് ഇഷ്ടമെന്നാണ് താരങ്ങള്‍ പറയുന്നത്.ചെണ്ടകൊട്ടുമ്പഴും പാട്ടുപാടുമ്പോഴുമെല്ലാം അവന്‍ ശ്രദ്ധിക്കാറുണ്ടെന്നും താര ദമ്പതിമാര്‍ പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sneha Sreekumar (@sreekumarsneha)

 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article