തുള്ളിച്ചാടാന്‍ 'വട്ടേപ്പം' റാപ്പ്; മന്ദാകിനി തിയറ്ററുകളിലേക്ക്

രേണുക വേണു
വ്യാഴം, 9 മെയ് 2024 (21:36 IST)
Mandakini Film - Vatteppam Song

വിനോദ് ലീല തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'മന്ദാകിനി' തിയറ്ററുകളിലേക്ക്. മേയ് 24 നാണ് ചിത്രത്തിന്റെ റിലീസ്. 'മന്ദാകിനി'യിലെ ആദ്യ ഗാനമായ 'വട്ടേപ്പം' റാപ്പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തല്ലുമാല, കിങ് ഓഫ് കൊത്ത, ആവേശം എന്നീ സിനിമകളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ ഡബ്‌സീയാണ് 'വട്ടേപ്പം' റാപ്പ് ഒരുക്കിയിരിക്കുന്നത്. റിലീസ് ചെയ്തു ആദ്യ മണിക്കൂറുകളില്‍ തന്നെ ഈ തട്ടുപ്പൊളിപ്പന്‍ ഗാനം പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. 
 
സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താനാണ് ചിത്രം നിര്‍മിക്കുന്നത്. അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാസ്യത്തിനു പ്രാധാന്യം നല്‍കിയ ചിത്രമാണ് മന്ദാകിനിയെന്നാണ് ഓരോ അപ്‌ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 


ഗണപതി എസ് പൊതുവാള്‍, അശ്വതി ശ്രീകാന്ത്, പ്രിയ വാരിയര്‍, അജയ് വാസുദേവ്, ജൂഡ് ആന്റണി, സംവിധായകന്‍ ലാല്‍ജോസ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article