DQ: ദുൽഖർ ഇനി മലയാളത്തിലേക്കില്ലെ? അടുത്ത പടവും തെലുങ്കിൽ, ഹനുമാൻ നായകനൊപ്പം

അഭിറാം മനോഹർ
വ്യാഴം, 9 മെയ് 2024 (17:49 IST)
ഹനുമാനെന്ന സർപ്രൈസ് ഹിറ്റ് സിനിമയിലൂടെ ഇന്ത്യയാകെ ശ്രദ്ധ നേടിയ താരമാണ് തേജ സജ്ജ. സൂപ്പർ ഹിറ്റായ ഹനുമാന് ശേഷം പുതിയ സിനിമയുടെ തിരക്കിലാണ് താരം. മിറൈ എന്ന സിനിമയിലാണ് താരം അടുത്തതായി അഭിനയിക്കുന്നത്.  മലയാളത്തിലെ സൂപ്പർ താരമായ ദുൽഖർ സൽമാൻ സിനിമയിൽ അതിഥിവേഷത്തിലെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
 മലയാളത്തിൽ 2023 ഓണസമയത്ത് റിലീസായ കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം സിനിമകളൊന്നും തന്നെ ദുൽഖർ ചെയ്തിട്ടില്ല. ദുൽഖറിൻ്റെ വരാനിരിക്കുന്ന സിനിമകളെല്ലാം തന്നെ തെലുങ്കിലാണ്. അതിനിടെയാണ് തേജ്ജ സജ്ജയുടെ പുതിയ സിനിമയിലും ദുൽഖർ ഭാഗമാകുമെന്ന റിപ്പോർട്ടുകൾ വരുന്നത്. 2024ൽ റിലീസ് ചെയ്ത ഹനുമാൻ ആഗോളതലത്തിൽ 300 കോടിയിലധികം രൂപ കളക്ട് ചെയ്തിരുന്നു. കൽക്കി, സോംബി റെഡ്ഡി സിനിമകളുടെ സംവിധായകനായ പ്രശാന്ത് വർമയായിരുന്നു സിനിമ സംവിധാനം ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article