മഞ്ജു വാര്യരുടെ പ്രതിഫലം, ഇത്രയും വലിയ തുക വാങ്ങുന്ന വേറെ നടിമാര്‍ മലയാളത്തില്‍ ഇല്ല !

കെ ആര്‍ അനൂപ്
ബുധന്‍, 29 നവം‌ബര്‍ 2023 (09:19 IST)
മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. വിവാഹമോചനത്തിനുശേഷം സിനിമയില്‍ സജീവമായ നടിയെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. കൈനിറയെ സിനിമകളാണ് ഇന്ന് താരത്തിന്. മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി ആരാണെന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം മാത്രമേ ഉള്ളൂ അത് മഞ്ജുവാണ്.
 
75 ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയാണ് മഞ്ജു സിനിമയില്‍ അഭിനയിക്കാനായി വാങ്ങുന്നത്. മലയാള സിനിമയില്‍ ഒരു കോടി രൂപ പ്രതിഫലമായി വാങ്ങുന്ന വേറെ നടിമാര്‍ ഇല്ല. നയന്‍താരയും കീര്‍ത്തി സുരേഷ് മഞ്ജുവിനെക്കാള്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്നുണ്ടെങ്കിലും ഇവര്‍ രണ്ടാളും മോളിവുഡില്‍ അത്ര സജീവമല്ല.
 
മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് സിനിമ ഒരുങ്ങുന്നു.അസുരന്‍, തുനിവ് എന്നീ ചിത്രങ്ങള്‍ക്കുശേഷം മഞ്ജുവിന്റെ മിസ്റ്റര്‍ എക്‌സ് വരുകയാണ്.ടി.ജെ. ജ്ഞാനവേല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തലൈവര്‍ 170 ഒരുങ്ങുന്നു. ചിത്രത്തില്‍ മഞ്ജുവും അഭിനയിക്കുന്നുണ്ട്.
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article