ആ വിജയ് ചിത്രം മീനാക്ഷിക്ക് സമ്മാനിച്ചത് ഡിപ്രഷൻ; രക്ഷയായത് ലക്കി ഭാസ്കർ

നിഹാരിക കെ.എസ്
ചൊവ്വ, 7 ജനുവരി 2025 (10:10 IST)
തമിഴ്നാട്ടിൽ കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഗോട്ട്. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴിതാ വെങ്കട് പ്രഭു സംവിധാനം ചെയ്ത ഈ സിനിമയ്ക്ക് ശേഷം തനിക്ക് ലഭിച്ച ട്രോളുകൾ നിരവധിയായിരുന്നുവെന്നും ഡിപ്രഷനിലേക്ക് വരെ എത്തിയിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് മീനാക്ഷി ചൗധരി. 
 
തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന തരത്തിലുള്ള ട്രോളുകളായിരുന്നു ഏറെയുമെന്നും താരം പറയുന്നു. അത്തരം ട്രോളുകളും പരിഹാസവും തന്നെ മാനസീകമായി ബാധിച്ചിരുന്നുവെന്ന് തുറന്ന് പറയുകയാണ് മീനാക്ഷി. തന്റെ പ്രകടനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നും കഠിനമായ രീതിയിൽ ട്രോളുകൾ ലഭിച്ചുവെന്നും ട്രോളും പരിഹാസവും തന്നെ വേദനിപ്പിക്കുകയും തന്നെ വിഷാദത്തിലേക്ക് തള്ളി വിടുകയും ചെയ്തുവെന്നും മീനാക്ഷി പറയുന്നു. ഒരാഴ്ച്‌ചയോളം എടുത്താണ് താൻ അതിൽ നിന്നെല്ലാം കരകയറിയതെന്നും നടി വെളിപ്പെടുത്തി. തമിഴ് മാധ്യമമായ ഗലാട്ടയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം.
 
പിന്നീട് ദുൽഖർ സൽമാൻ നായകനായ തെലുങ്ക് ചിത്രം ലക്കി ബാസ്‌കർ ബ്ലോക്ക് ബസ്റ്ററായപ്പോൾ എനിക്ക് വളരെയധികം അഭിനന്ദനങ്ങൾ എല്ലായിടത്ത് നിന്നും ലഭിച്ചു. ശരിയായ പ്രോജക്റ്റുകൾ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യം അതോടെ ഞാൻ മനലാക്കി എന്നുമാണ് മീനാക്ഷി അനുഭവം പങ്കുവെച്ച് പറഞ്ഞത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article