ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു; കുറവ് ആസ്തിയുള്ളവരില്‍ മൂന്നാമത് പിണറായി

രേണുക വേണു

ചൊവ്വ, 31 ഡിസം‌ബര്‍ 2024 (08:04 IST)
Chandrababu Naidu, Pinarayi Vijayan and Mamata Banerjee

രാജ്യത്ത് ഏറ്റവും കൂടുതല്‍ ആസ്തിയുള്ള മുഖ്യമന്ത്രി എന്‍.ചന്ദ്രബാബു നായിഡു. തെലുങ്ക് ദേശം പാര്‍ട്ടിയുടെ അധ്യക്ഷന്‍ കൂടിയായ ചന്ദ്രബാബു നായിഡു നിലവില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാണ്. 931 കോടിയാണ് ചന്ദ്രബാബു നായിഡുവിന്റെ ആസ്തി. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (ADR) ആണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. 
 
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡുവാണ് രണ്ടാം സ്ഥാനത്ത്. 332 കോടിയുടെ ആസ്തിയാണ് ഖണ്ഡുവിനുള്ളത്. 51 കോടി ആസ്തിയുള്ള കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മൂന്നാം സ്ഥാനത്താണ്. രാജ്യത്തെ 31 മുഖ്യമന്ത്രിമാരുടെയും ആസ്തി കൂട്ടുമ്പോള്‍ 1,630 കോടി വരും. 
 
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രി. മമതയുടെ ആസ്തി വെറും 15 ലക്ഷം മാത്രമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 55 ലക്ഷം മാത്രം ആസ്തിയുള്ള ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിമാരില്‍ രണ്ടാമത്. 1.18 കോടി ആസ്തിയുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മമതയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും ശേഷം ഏറ്റവും കുറവ് ആസ്തിയുള്ള മുഖ്യമന്ത്രിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍