അഞ്ചുമാസത്തെ കാത്തിരിപ്പ്, ഒടുവില്‍ 'ഏജന്റ്' ഒടിടി റിലീസിന്

കെ ആര്‍ അനൂപ്
ശനി, 23 സെപ്‌റ്റംബര്‍ 2023 (09:01 IST)
നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിച്ച ചിത്രമാണ് ഏജന്റ്.സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത സിനിമ ഒടുവില്‍ ഒടിടിയില്‍ എത്തുകയാണ്. ഏപ്രില്‍ 28ന് പ്രദര്‍ശനത്തിനെത്തിയ സിനിമയാണ് അഞ്ച് മാസത്തിനൊടുവില്‍ ഒടിടിയില്‍ എത്തുന്നത്.
 
സോണി ലിവൂടെയാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.സെപ്റ്റംബര്‍ 29 ന് സ്ട്രീമിംഗ് തുടങ്ങും. മമ്മൂട്ടിയുടെ അടുത്ത തിയറ്റര്‍ റിലീസായ കണ്ണൂര്‍ സ്‌ക്വാഡ് പ്രദര്‍ശനത്തിനെത്തി തൊട്ടടുത്ത ദിവസം ഏജന്റിന്റെ ഒടിടി റിലീസ് ചെയ്യും.
നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദര്‍ റെഡ്ഢിയാണ്.ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുല്‍ ഹെരിയന്‍
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article