തബുവിന് മാംഗല്യം; വരന്‍ ബിസിനസുകാരന്‍

Webdunia
തിങ്കള്‍, 3 ഓഗസ്റ്റ് 2015 (19:48 IST)
ശക്തമായ കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ നിറ സാന്നിധ്യമായ നടി തബു വിവാഹിതയാകുന്നതായി റിപ്പോര്‍ട്ടുകള്‍.  മുംബൈയിലെ പ്രമുഖ ബിസിനസുകാരനാണ് വരനെന്നാണ് സൂചന. 44 കാരിയായ തബുവിനേക്കാൾ പ്രായം കുറഞ്ഞ വ്യക്തിയാണ് ഇയാളെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രമുഖതെലുങ്ക് താരവുമായുള്ള പ്രണയതകർച്ചയ്ക്ക് ശേഷം വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു തബു. വിവാഹം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നാണ് സൂചന. ദൃശ്യത്തിന്റെ ഹിന്ദി പതിപ്പില്‍ ആശ ശരത്ത് അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദിയില്‍ അവതരിപ്പിച്ചത് തബുവായിരുന്നു.