കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ സിംഗിളായാണ് ജീവിക്കുന്നത്: സുസ്മിതാ സെന്‍

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 23 ജൂലൈ 2024 (11:43 IST)
കഴിഞ്ഞ മൂന്നു വര്‍ഷമായി താന്‍ സിംഗിളായാണ് ജീവിക്കുന്നതെന്ന് സുസ്മിതാ സെന്‍. നിരവധി ആരാധകരുള്ള മുന്‍ മിസ്സ് യൂണിവേഴ്‌സും നടിയുമാണ് സുസ്മിതാ സെന്‍. വലിയൊരു ഇടവേളക്കുശേഷം വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ് താരം. മൂന്നുവര്‍ഷമായി 48 കാരിയായ താന്‍ ഇപ്പോഴും സിംഗിളാണെന്ന് താരം പറയുന്നു. നടി റിയാ ചക്രബര്‍ത്തിയുടെ ടോക് ഷോയില്‍ സംസാരിക്കുകയായിരുന്നു സുസ്മിത. 
 
ഇന്ന് ഈ നിമിഷം എന്റെ ജീവിതത്തില്‍ ഒരു പുരുഷനും ഇല്ല, ഞാന്‍ ഇപ്പോള്‍ കുറച്ചുനാളായി സിംഗിളാണ്, കൃത്യമായി പറഞ്ഞാല്‍ മൂന്ന് വര്‍ഷമായിട്ടുണ്ട്. എനിക്കിപ്പോള്‍ ആരോടും താല്‍പര്യമില്ല, ഒരു ഇടവേള എടുക്കുന്നത് നല്ലതാണെന്നും താരം പറയുന്നു. ഇതിനുമുമ്പ് 5 വര്‍ഷമായി താനൊരു ബന്ധത്തിലായിരുന്നുവെന്നും എന്നെ സംബന്ധിച്ച് അത് വലിയൊരു കാലയളവാണെന്നുംതാരം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article