ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍

സിആര്‍ രവിചന്ദ്രന്‍

ഞായര്‍, 26 മെയ് 2024 (09:50 IST)
ഇല്ലുമിനാറ്റി പാട്ട് സഭാ വിശ്വാസങ്ങള്‍ക്ക് എതിരാണെന്ന് ബിഷപ്പ് ഡോ. ജോസഫ് കരിയില്‍. കൊച്ചിയില്‍ സഭ കുട്ടികള്‍ക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആവേശം സിനിമയില്‍ മുഴുവന്‍ നേരവും അടിയും ഇടിയും കുടിയും ആണ്. മുഴുവന്‍ നേരവും ബാറിലാണ്. ആവേശം, പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ് പോലെയുള്ള സിനിമകള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. 
 
ഇലുമിനാറ്റി പാട്ട് സഭാവിശ്വാസങ്ങള്‍ക്ക് എതിരാണെന്നും ഇത്തരം സിനിമകളെ നല്ല സിനിമ എന്ന് പറഞ്ഞ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ചിലര്‍ നടത്തുന്നത് അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ കുട്ടികളോട് പാട്ടുപാടാന്‍ പറഞ്ഞാല്‍ അവര്‍ ഇല്ലുമിനായി എന്ന് പറയുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍