ജയമോഹന്‍ പറഞ്ഞത് സംഘപരിവാറിന്റെ അഭിപ്രായമല്ല, ജയമോഹന് ഒരിക്കലും മലയാള സിനിമയെ വിമര്‍ശിക്കാനുള്ള അധികാരമില്ല: സുരേഷ് കുമാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 മാര്‍ച്ച് 2024 (09:31 IST)
SURESHKUMAR
ജയമോഹന്‍ പറഞ്ഞത് സംഘപരിവാറിന്റെ അഭിപ്രായമല്ലെന്നും ജയമോഹന് ഒരിക്കലും മലയാള സിനിമയെ വിമര്‍ശിക്കാന്‍ അധികാരമില്ലെന്നും നിര്‍മാതാവ് സുരേഷ് കുമാര്‍ പറഞ്ഞു. മലയാളികളെയും മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ ജയമോഹന്‍ എഴുതിയ കുറിപ്പ് ഏറെ വിവാദം ആയിരിക്കുകയാണ്. ജയമോഹന്റേത് സംഘപരിവാറിന്റെ അഭിപ്രായമാണെന്ന് പറഞ്ഞു നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു. പിന്നാലെയാണ് നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യത്തില്‍ അഭിപ്രായം വ്യക്തമാക്കി രംഗപ്രവേശനം ചെയ്തിരിക്കുന്നത്. തമിഴ് സിനിമയെ കുറിച്ച് ജയമോഹന്‍ ഇങ്ങനെ പറയുമോ, തമിഴ് സിനിമ ആകെ മദ്യപാനികള്‍ ആണെന്ന് പറഞ്ഞാല്‍ ജയമോഹനെ തൂക്കിയെടുത്ത് കളിയിക്കാവിളയില്‍ കൊണ്ടിടും.
 
ഒന്നോ രണ്ടോ സിനിമ മാത്രം ചെയ്തിട്ടുള്ള ജയമോഹന് മലയാള സിനിമ വിലയിരുത്താന്‍ യാതൊരു അര്‍ഹതയും ഇല്ലെന്നും സുരേഷ്‌കുമാര്‍ പറഞ്ഞു. മദ്യപിക്കാതെ സന്തോഷത്തോടെ സംസാരിക്കുന്ന ആരും തന്നെ മലയാള സിനിമയില്ലെന്ന് ജയമോഹന്‍ കുറിച്ചിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് കുടിച്ചു കൂത്താടുന്ന തെണ്ടികള്‍ എന്ന തലക്കെട്ടോടെയാണ് ജയമോഹന്‍ ബ്ലോഗില്‍ കുറിപ്പെഴുതിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍