തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി വിജയ്

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 മാര്‍ച്ച് 2024 (09:46 IST)
തമിഴ് താര സംഘടനയായ നടികര്‍ സംഘത്തിന്റെ ഓഫീസ് നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി വിജയ്. നടികര്‍ സംഘത്തിന്റെ ജനറല്‍ സെക്രട്ടറിയും നടനുമായ വിശാലാണ് ഇക്കാര്യം അറിയിച്ചത്. നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പ് വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. 2017 ലാണ് നടികര്‍ സംഘത്തിന്റെ ഓഫീസിന്റെ നിര്‍മ്മാണം ആരംഭിച്ചത്. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുകയായിരുന്നു. നേരത്തെ കമല്‍ഹാസനും കെട്ടിട നിര്‍മ്മാണത്തിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു.
 
നിങ്ങളുടെ പിന്തുണയും പങ്കാളിത്തവും ഇല്ലാതെ കെട്ടിടം പൂര്‍ണ്ണമാകില്ലെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. എത്രയും വേഗം അത് സാധ്യമാകാന്‍ നിങ്ങള്‍ ഞങ്ങള്‍ക്ക് ഇന്ധനം നല്‍കി സഹോദരാ- എന്നാണ് വിശാല്‍ കുറിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍