സൂര്യയെ കുള്ളനെന്ന് വിളിച്ച് ചാനൽ, ഹാലിളകി തമിഴകം!

Webdunia
ശനി, 20 ജനുവരി 2018 (11:18 IST)
തമിഴ് സൂപ്പര്‍ താരം സൂര്യയെ കുള്ളനെന്നാക്ഷേപിച്ച സണ്‍ മ്യൂസികിനെതിരെ തമിഴ് സിനിമ. ചാനലിലെ ലൈവ് ഷോയ്ക്കിടെ രണ്ടു വനിതാ ആങ്കര്‍മാരാണ് താരത്തിന് ഉയരക്കുറവാണെന്ന് പരിഹസിച്ചത്. സൂര്യയുടെയും കെവി ആനന്ദിന്റെയും പുതിയ ചിത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് വിവാദപരമായ പരാമര്‍ശങ്ങള്‍ ഉണ്ടായത്.
 
സൂര്യയുടെയും കെവി ആനന്ദിന്റെയും പുതിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നതായി വാര്‍ത്തയുണ്ടെന്നും എന്നാല്‍ അമിതാഭിനൊപ്പം നില്‍ക്കണമെങ്കില്‍ സൂര്യയ്ക്ക് ഒരു സ്റ്റൂള്‍ ആവശ്യമായി വരുമെന്നും ആങ്കർമാർ പറഞ്ഞു. അനുഷ്‌ക നായികയായാല്‍ ബോർ ആകാതിരിക്കാൻ സൂര്യക്ക് ഹീല്‍സ് ഉപയോഗിക്കേണ്ടി വരുമെന്നുമാണ് പരസ്പരമുള്ള സംഭാഷണത്തില്‍ ആങ്കര്‍മാര്‍ പറഞ്ഞത്.
 
എന്തായാലും ഈ വിഷയത്തില്‍ സൂര്യ ഫാന്‍സ് ചാനലിനെതിരെ ശക്തമായ പ്രതിക്ഷേധമറിയിച്ച് രംഗത്തുവന്നിട്ടുണ്ട്. ഇത്തരത്തിലൊരു പ്രശസ്ത ചാനലില്‍ നിന്നും അധിക്ഷേപകരമായ ഒരു സംഭവം വന്നത് പ്രതിക്ഷേധാര്‍ഹമാണെന്ന് പ്രമുഖർ പറയുന്നു. ഈ പ്രോഗ്രാം വീഡീയോ ചാനല്‍ പെട്ടെന്ന് തന്നെ നീക്കം ചെയ്യണമെന്നാണ് ഇപ്പോഴത്തെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

Next Article