ആനക്കാട്ടിൽ ചാക്കോച്ചി വീണ്ടും വരുന്നു; സുരേഷ് ഗോപിക്കൊപ്പം യുവതാരവും!

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (14:51 IST)
മലയാള സിനിമയിലെ എക്കാലത്തേയും മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിൽ ഒന്നാണ് ലേലം. ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച ആനക്കാട്ടിൽ ചാക്കോച്ചിയെ ആരും അത്രപെട്ടന്ന് മറക്കില്ല. ലേലത്തിന് തിരക്കഥ ഒരുക്കിയ രൺജി പണിക്കർ തന്നെയാണ് ലേലം 2വിനും തിരക്കഥ ഒരുക്കുന്നത്.
 
കസബ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ നിഥിൻ രൺജിപണിക്കർ ആണ് ചിത്രത്തിന്റെ സംവിധായകൻ. മികച്ച ആക്ഷൻ രംഗങ്ങളും തീപാറുന്ന ഡയലോഗുകളുമായിരുന്നു ലേലത്തിന്റെ വിജയത്തിന് കാരണം. രണ്ടാം ഭാഗത്തെ ഒരുപടി മുകളിൽ എത്തിക്കുക എന്നത് സംവിധായകന്റെ ചുമതലയാണ്. ജയരാജ് ഫിലിംസിന്റെ ബാനറില്‍ ജോസ് സൈമണാണ് ചിത്രം നിര്‍മിക്കുന്നത്.
 
എംപിയായതിന് ശേഷം സുരേഷ് ഗോപി ആദ്യമായി ക്യാമറയ്ക്ക് മുമ്പില്‍ എത്തുന്ന എന്ന പ്രത്യേക കൂടി ചിത്രത്തിനുണ്ട്. ചിത്രത്തില്‍ സുരേഷ് ഗോപിയ്‌ക്കൊപ്പം ഒരു യുവതാരവും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ആദ്യ ഭാഗത്തിൽ നായികയായി തിളങ്ങിയ നന്ദിനി രണ്ടാംഭാഗത്തിലും ഉണ്ടെന്നാണ് റിപ്പോർട്ട്.
Next Article