മമ്മൂട്ടിയുടെ മകളായി, നായികയായി ഒടുവിൽ അമ്മയുമായി; മലയാളത്തിലെ ആ പ്രിയനടി ആരെന്നറിയുമോ? നിത്യയൗവ്വനവുമായി മമ്മൂട്ടി ഇപ്പോഴും നായകൻ

Webdunia
ചൊവ്വ, 4 ഒക്‌ടോബര്‍ 2016 (14:07 IST)
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റെ രഹസ്യം അന്വേഷിച്ചവർ ഒരുപാട് ഉണ്ട്. സിനിമരംഗത്തുള്ളവർ തന്നെ അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ അതിശയിച്ചിട്ടുണ്ട്. സൗന്ദര്യം ഒരു അത്ഭുതമായി തോന്നിയത് അദ്ദേഹത്തിന്റെ മകളായി അഭിനയിച്ചവർ തന്നെ അദ്ദേഹത്തിന്റെ നായികയായി എത്തിയപ്പോഴാണ്. അന്നും ഇന്നും നിത്യയൗവ്വനം തന്നെയാണ്.
 
മമ്മൂട്ടിയുടെ മകളായി അഭിനയിച്ച ഒരു കുട്ടി വർഷങ്ങൾ കഴിഞ്ഞ് മമ്മൂട്ടിയുടെ നായികയായി എത്തി പിന്നീട് അമ്മയായും അഭിനയിച്ചു. പറഞ്ഞ് വരുന്നത് താരസുന്ദരി മീനയെ കുറിച്ചാണ്. പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത് 1984 ൽ പുറത്തിറങ്ങിയ ഒരു കൊച്ചു കഥ ആരും പറയാത്ത കഥ എന്ന സിനിമയിൽ മമ്മൂട്ടിയുടെ മകളായി മീന അഭിനയിച്ചു. ചിത്രത്തില്‍ മമ്മൂട്ടിയും സരിതയുമാണ് താരജോഡികള്‍. മീനയുടെ രണ്ടാനച്ഛൻ ആയിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. 
 
വർഷങ്ങൾക്ക് ശേഷം 2001 ല്‍ വിനയന്‍ രാക്ഷസ രാജാവ് എന്ന ചിത്രം സംവിധാനം ചെയ്തു. മമ്മൂട്ടിയും ദിലീപും ആയിരുന്നു പ്രധാനവേഷങ്ങളിൽ എത്തിയത്. മമ്മൂട്ടിയുടെ നായികയായി എത്തിയത് മീനയും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു കൊച്ചു കഥ ആരും അറിയാത്ത കഥയില്‍ മമ്മൂട്ടിയുടെ മകളുടെ വേഷമിട്ട മീന.
 
എന്നാൽ, വിസ്മയം ഇവിടെയും അവസാനിച്ചില്ല, മലയാള സിനിമയുടെ മെഗാസ്റ്റാർ പദവിയിലേക്ക് മമ്മൂട്ടി ഉയർന്നു. ഇനിടയിൽ മീന വിവാഹിതയായി, ഒരു കുഞ്ഞിന്റെ അമ്മയായി. ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരികെയെത്തിയ മീന വീണ്ടും മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചു. ഇത്തവണ അമ്മയായിട്ടായിരുന്നു മീന അഭിനയിച്ചത്. 2014 ല്‍ പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയത് ബാല്യകലസഖി എന്ന സിനിമയിൽ. എന്നാൽ, മമ്മൂട്ടിക്ക് മാത്രം ഒരു മാറ്റവുമില്ല, ഇപ്പോഴും നിത്യയൗവ്വനം തന്നെ.
 
Next Article