സുരേഷ്‌ഗോപിയെ ട്രോളി, മാസ്സ് മറുപടി കൊടുത്ത് മകന്‍ ഗോകുല്‍ സുരേഷ്

കെ ആര്‍ അനൂപ്
വെള്ളി, 29 ഏപ്രില്‍ 2022 (14:38 IST)
സിനിമാതാരങ്ങളുടെ ഫോട്ടോകള്‍ എഡിറ്റ് ചെയ്ത് പലതരത്തിലുള്ള ക്യാപ്ഷനുകള്‍ നല്‍കി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത് പതിവ് കാഴ്ചയായി മാറി. ഇതിനെതിരെ ചില താരങ്ങള്‍ പ്രതികരിക്കാറുണ്ട്, മറ്റുചിലര്‍ കണ്ടില്ലെന്ന് നടിക്കും. ഇത്തരത്തില്‍ സുരേഷ്‌ഗോപിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ച പോസ്റ്റിനെതിരെ മകന്‍ ഗോകുല്‍ സുരേഷ് രംഗത്ത്.
 
ഇല്യാസ് മരക്കാര്‍ എന്ന പേജില്‍ നിന്നാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്.സിംഹവാലന്‍ കുരങ്ങിന്റെ ഫോട്ടോയും സുരേഷ്‌ഗോപിയുടെ ഫോട്ടോയും ചേര്‍ത്തു വെച്ചായിരുന്നു എഡിറ്റിംഗ്.
ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ എന്ന ക്യാപ്ഷനും കൊടുത്തിരുന്നു.
 
ഗോകുല്‍ സുരേഷ് എന്ന പേജില്‍ നിന്നാണ് ഇതിനു താഴെ കമന്റ് ഇട്ടു. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും, എന്നായിരുന്നു ഗോകുല്‍ സുരേഷ് മറുപടി നല്‍കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article