ഓണം ആഘോഷമാക്കാന്‍ സുരാജ് വെഞ്ഞാറമൂട്, നടന്റെ വരാനിരിക്കുന്ന സിനിമകള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 23 ഓഗസ്റ്റ് 2022 (10:17 IST)
ഓണം ആഘോഷമാക്കാന്‍ സുരാജ് വെഞ്ഞാറമൂട്. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നടന്റെ വരാനിരിക്കുന്ന സിനിമകള്‍ ഏതൊക്കെയെന്ന് നോക്കാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suraj Venjaramoodu (@surajvenjaramoodu)

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന പത്തൊമ്പതാമത്തെ ചിത്രം ഒരുങ്ങുന്നു. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബേസില്‍ ജോസഫ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തില്‍ നിരഞ്ജന അനൂപ് ആണ് നായിക. 2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി ചിത്രം ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തില്‍ സുരാജും ഉണ്ടാക്കുമോ എന്നത് കണ്ടു തന്നെ അറിയണം.
 
സുരാജ് വെഞ്ഞാറമൂടും ആന്‍ അഗസ്റ്റിനും ഒന്നിക്കുന്നു.'ക്ലിന്റ്' എന്ന 
ചിത്രം ഒരുക്കിയ ഹരികുമാറാണ് ഈ സംവിധാനം ചെയ്യുന്നത്. എം മുകുന്ദന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'യെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ റിലീസ് വൈകാതെ തന്നെ ഉണ്ടാകും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suraj Venjaramoodu (@surajvenjaramoodu)

ജന ഗണ മന'ക്ക് ശേഷം വീണ്ടും പോലീസ് യൂണിഫോമില്‍ സുരാജ് എത്തിയ 'ഹെവന്‍' ഓഗസ്റ്റ് 19നാണ് ഒ.ടി.ടി റിലീസായത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍