എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ഹീറോ ബിജുവിലെ പവിത്രനെ ആർക്കും മറക്കാൻ കഴിയില്ല. സുരാജ് വെഞ്ഞാറമൂട് എന്ന നടനെ എല്ലാവരും തിരിച്ചറിഞ്ഞ ഒരു കഥാപാത്രം കൂടി ആയിരുന്നു ബിജുവിലെ പവിത്രൻ. ആകെ രണ്ടു രംഗങ്ങളിലാണ് സുരാജ് അഭിനയിച്ചതെങ്കിലും പ്രേക്ഷകരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു അത്.
ഏറ്റവും വികാരഭരിതമായ ആ രംഗം ചിത്രികരിച്ചതിനു ശേഷം സംവിധായകൻ എബ്രിഡ് ഷൈൻ കുറച്ചുനേരം മിണ്ടാതിരിക്കുകയായിരുന്നുവെന്ന് സുരാജ് പറയുന്നു. അഭിനയം ഇഷ്ടമാകാത്തത് കൊണ്ടാകുമെന്ന് കരുതി പുറത്തേക്കിറങ്ങി നിന്നു. കുറച്ച് കഴിഞ്ഞ് എബ്രിഡ് ഓടിവന്ന് എന്നെ കെട്ടിപ്പിടിക്കുകയായിരുന്നു. എല്ലാവർക്കും അഭിനയം ഇഷ്ടമായി. എന്നും സുരാജ് പറയുന്നു.
പവിത്രനെ എല്ലാവർക്കും ഇഷ്ടമായെന്ന് തിരിച്ചറിഞ്ഞത് തീയേറ്ററിൽ നിന്നുമാണ്. പ്രേക്ഷകർ സ്വീകരിച്ചത് എനിയ്ക്ക് ദേശീയ അവാർഡ് കിട്ടുന്നതിന് തുല്യമാണെന്നും സുരാജ് പറയുന്നു. കോമഡി രംഗങ്ങളിൽ ചിലതെല്ലാം കയ്യിൽ നിന്നും ഇടുന്നതാണ്. ചട്ടമ്പി നാടിലെയും മായാവിലെയും ചില ഡയലോഗുകൾ അതുപോലെ കയ്യിൽ നിന്നും ഇട്ടതാണെന്നും സുരാജ് പറയുന്നു.