ശീലാവതി ചമയുകയല്ല, പക്ഷേ എനിക്കങ്ങനെ മോശം അനുഭവം ഉണ്ടായിട്ടില്ല: കാസ്റ്റ് കൌച്ചിനെ കുറിച്ച് സുരഭി

Webdunia
ചൊവ്വ, 24 ഏപ്രില്‍ 2018 (08:36 IST)
കാസ്റ്റിംങ് കൗച്ച് വിവാദങ്ങള്‍ സിനിമയെ പിടിച്ചുലയ്ക്കുന്ന സാഹചര്യത്തിൽ നടി രമ്യാ നമ്പീശന്റെ പ്രതികരണം സിനിമാലോകം ചർച്ച ചെയ്തതാണ്. ഇപ്പോഴിതാ, സമാന അഭിപ്രായം തന്നെയാണ് കഴിഞ്ഞ തവണ മികച്ച നടിക്കുള്ള ദേശീയ അവാർഡ് വാങ്ങിയ സുരഭി ലക്ഷ്മിക്കും പറയാനുള്ളത്.
 
നല്ല കഥാപാത്രങ്ങള്‍ക്ക് വേണ്ടി നടിമാര്‍ ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരുന്നുവെന്നെല്ലാം കേട്ടിട്ടുണ്ടെങ്കിലും എനിക്ക് അങ്ങനെ മോശം അനുഭവം ഒന്നും ഉണ്ടായിട്ടില്ല.

‘ശീലാവതിയും സത്യവതിയുമൊന്നും ചമയുകയല്ല. എനിക്കങ്ങനെയൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലൊക്കേഷനിലെത്തി, കുഞ്ഞു കുഞ്ഞു വേഷങ്ങള്‍ ചെയ്തത് കൊണ്ടുമാവാമത്. ആരും എന്നോട് മോശമായി പെരുമാറിയിട്ടില്ല.‘ - സുരഭി ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.
 
പക്ഷേ, തനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്ന് കരുതി സിനിമയിൽ കാസ്റ്റിങ് കൌച്ച് ഇല്ലെന്ന് പറയാൻ സാധിക്കില്ലെന്നും സുരഭി പറയുന്നു. പലർക്കും പല അനുഭവങ്ങളാണ് ഉണ്ടാവുക. സിനിമയിൽ മാത്രമല്ല, എവിടെയാണ് സ്ത്രീ സുരക്ഷിതയായി ഇരിക്കുന്നതെന്നും സുരഭി ചോദിക്കുന്നു.
 
നേരത്തേ രമ്യ നമ്പീശനും ഇതേ അഭിപ്രായം തെന്നയാണ് പറഞ്ഞത്. ‘കാസ്റ്റിംങ് കൗച്ച് സിനിമയില്‍ ഇല്ല എന്ന് എനിക്ക് ഒരിക്കലും പറയാനാകില്ല. എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമെല്ലാം സിനിമയിലെ ചില മോശപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ, ഭാഗ്യവശാൽ എനിക്ക് അത്തരം അനുഭവമുണ്ടായിട്ടില്ല’ എന്ന് നടി തുറന്നു പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article