പൃഥ്വിരാജ് എത്ര പെഗ് വരെ അടിക്കും; മറുപടി നല്‍കി സുപ്രിയ

Webdunia
വ്യാഴം, 14 ഏപ്രില്‍ 2022 (10:39 IST)
മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയ മേനോനും. ഇരുവരും ഒന്നിച്ച് ഒരു അഭിമുഖങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇരുവരും ഒന്നിച്ചുള്ള പഴയൊരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളൊരു അഭിമുഖമാണ് ഇത്. 
 
പൃഥ്വിരാജ് എത്ര പെഗ് വരെ അടിക്കുമെന്ന് അവതാരകന്‍ ജോണ്‍ ബ്രിട്ടാസ് സുപ്രിയയോട് ചോദിക്കുന്നുണ്ട്. രണ്ട് മുതല്‍ മൂന്ന് പെഗ് വരെ മാത്രമേ പൃഥ്വി കുടിക്കൂ എന്നാണ് സുപ്രിയ പറയുന്നത്. 
 
താന്‍ ഇതുവരെ മദ്യപിച്ച് ഫിറ്റായിട്ടില്ലെന്ന് പൃഥ്വിരാജും പറയുന്നു. മദ്യപാനത്തിന്റെ ഒടുവില്‍ ഫിറ്റാകുകയല്ല തന്റെ ചിന്തയെന്നും പൃഥ്വി പറയുന്നു. മദ്യപാനം ഒരു വലിയ സോഷ്യല്‍ ടൂളാണ്. മദ്യപാനം നല്ലതാണ് എന്നല്ല ഞാന്‍ പറയുന്നത്. മദ്യപിക്കുമ്പോള്‍ നാം കുറേ കാര്യങ്ങളെ കുറിച്ച് ചിന്തിക്കും. മദ്യപിച്ചാല്‍ എഴുതാന്‍ തോന്നാറുണ്ടെന്നും ഫിറ്റാകുക എന്ന അവസ്ഥയോട് വെറുപ്പാണെന്നും പൃഥ്വിരാജ് ഈ അഭിമുഖത്തില്‍ പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article