ആടിനും ആനിനും ശേഷം ഇതാ നിങ്ങൾക്ക് മുന്നിൽ മിഥുൻ മാനുവൽ തോമസ് അവതരിപ്പിക്കുന്നു - അലമാര....!!!

Webdunia
വ്യാഴം, 10 നവം‌ബര്‍ 2016 (19:17 IST)
ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലൂടെ മലയാള സിനിമാലോകത്തേക്ക് ചുവടുകൾ വെച്ച മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തിൽ പുതിയ ചിത്രം 'അലമാര' എത്തുന്നു.  ചിത്രത്തിന്‍റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സണ്ണി വെയ്ൻ, അജു വർഗീസ്, രൺജി പണിക്കർ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഫുൾ ഓൺ സ്റ്റുഡിയോസ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുക.
 
ജോൺ മന്ത്രിക്കൽ ആണ് രചന നിർവഹിച്ചിരിക്കു‌ന്നത്. സതീഷ് കുറിപ്പ് ഛായാഗ്രഹണം നൽകുന്ന ചിത്രത്തിന്റെ ചിത്രസം‌യോജനം നിർവഹിച്ചിരിക്കുന്നത് ലിജോ പോൾ ആണ്. മനു രഞ്ജിതിന്റെ വരികൾക്ക് സൂരജ് എസ് കുറിപ്പാണ് ഈണം നൽകിയിരിക്കുന്നത്. മഹേഷ് ഗോപാലിന്റേതാണ് കഥ.
 
മിഥുന്റെ മൂന്ന് ചിത്രങ്ങളിലും സണ്ണി വെയ്ൻ ഉണ്ടായിരുന്നു. ആദ്യത്തെ ചിത്രത്തിൽ അതിഥി കഥാപാത്രമായിട്ടാണ് എത്തിയതെങ്കിൽ രണ്ടാമത്തേതിൽ നായകനായിരുന്നു സണ്ണി.  സാറ അർജുൻ കേന്ദ്ര കഥാപാത്രമായ‘ആന്‍മരിയ കലിപ്പിലാണ്’ മികച്ച വിജയമാണ് നേടിയത്. ദുൽഖർ സൽമാൻ അതിഥി കഥാപാത്രമായും എത്തിയിരുന്നു.
Next Article