കിടിലൻ നൃത്തച്ചുവടുകളുമായി സുഹാനയും കൂട്ടുകാരനും, വീഡിയോ ഏറ്റെടുത്ത് ആരാധകർ !

Webdunia
ശനി, 22 ജൂണ്‍ 2019 (14:02 IST)
സിനിമയിലുടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും കിംഗ് ഖാന്റെ മകൾ സുഹാന ബോളിവുഡിൽ ഹോട്ട് സെൻസേഷനാണ്, വലിയ ആരാധാക വൃന്ദം തന്നെ സുഹാനക്ക് സോഷ്യൽ മീഡയിലും അല്ലാതെയും ഉണ്ട്. അതുകൊണ്ട് തന്നെ താരം പങ്കുവക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളുമെല്ലാം സാമുഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുക പതിവാണ്.
 
സുഹൃത്തിനൊപ്പം പർട്ടിയിൽ നൃത്തം ചെയ്യുന്ന സുഹാനയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യങ്ങളിൽ തരംഗമായി മാറുന്നത്. കറുത്ത ഷോർട്ട്‌സും വെള്ള ടൊപ്പുമണിഞ്ഞ് ആവേശത്തോടെ നൃത്തംവക്കുന്ന സുഹാനയെയും സുഹൃത്തിനെയും ദൃശ്യങ്ങളിൽ കാണാം. ഏതാനും സെകൻഡുകൾ മാത്രം നീണ്ടുനിൽക്കന്ന വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. 
 
സുഹാന ഫാൻ പേജുകളിലാണ് ദൃശ്യം പ്രത്യക്ഷപ്പെട്ടത്. താരപുത്രി പാർട്ടികളിൽ നൃത്തം വക്കുന്ന ദൃശ്യങ്ങൾ നേരത്തെയും സോഷ്യൽമീഡിയയിൽ തരംഗമായി മാറിയിട്ടുണ്ട്. അഭിനയിക്കാൻ നേരത്തെ തന്നെ ആഗ്രഹം പ്രകടിപ്പിച്ച സുഹാനക്ക് മുന്നിൽ പഠനം പൂർത്തിയാക്കണം എന്ന് മാത്രമാണ് കിംഗ് ഖാൻ നിബന്ധന വച്ചിരിക്കുന്നത്. ലണ്ടനിലെ അർഡിംഗിലി കോളേജിൽ അവസാൻ വർഷ വിദ്യർത്ഥിനിയാണ് സുഹാന. പഠനം പുർത്തിയാക്കിയ ഉടൻ തന്നെ സുഹാനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം പ്രതിക്ഷിക്കാം എന്നാണ് ബോളീവുഡിൽനിനുമുള്ള റിപ്പോർട്ടുകൾ. 
 
 
 
 
 
 
 
 
 
 
 
 
 

@suhanakhan2 dancing with her friends

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എല്ലാം കാണുക

ഏറ്റവും പുതിയത്

Next Article