സെറീനയോട് ഇപ്പോഴും ഇഷ്ടമാണ്:ജുനൈസ്

കെ ആര്‍ അനൂപ്

ചൊവ്വ, 4 ജൂലൈ 2023 (09:10 IST)
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ റണ്ണറപ്പാണ് ജുനൈസ് വി.പി.ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീനയോട് പ്രണയം തുറന്നുപറഞ്ഞ ജുനൈസിന് ഇപ്പോഴും പറയാനുള്ളത് ഒരു കാര്യം മാത്രം.
 
സെറീനയുമായുള്ള അടുപ്പം സ്ട്രാറ്റജി ആയിരുന്നില്ല എന്നാണ് ജുനൈസിന് ഇപ്പോഴും പറയാനുള്ളത്.സെറീന നോ പറഞ്ഞപ്പോള്‍ ഞാനും അങ്ങനെ നിര്‍ത്തി. അതിനുള്ളില്‍ നമ്മള്‍ ഇമോഷണലി കണക്റ്റാകും. കുറേ ആള്‍ക്കാരുമായി നമ്മള്‍ അടുത്തുപോകും. കുറേ ആള്‍ക്കാരുമായി പിണങ്ങി പോകും. ഇമോഷന്‍സ് നമുക്ക് കണ്‍ട്രോള്‍ ചെയ്ത് കൊണ്ടുപോകാന്‍ പറ്റും എന്നൊക്കെ വിചാരിക്കും. അത് പക്ഷേ വല്ലാത്ത വീടാണ്. സെറീനയോട് ഇപ്പോഴും ഇഷ്ടമാണെന്നാണ് ജുനൈസ് പറഞ്ഞത്.
ബിഗ് ബോസ് മലയാളം അഞ്ചാം സീസണിന്റെ കപ്പ് അഖില്‍ മാരാര്‍ ഉയര്‍ത്തിയപ്പോള്‍ ഫസ്റ്റ് റണ്ണറപ്പായി റനീഷ റഹ്‌മാനും സെക്കന്‍ഡ് റണ്ണറപ്പായി ജുനൈസ് വി.പി.യും തെരഞ്ഞെടുക്കപ്പെട്ടു. അപ്രതീക്ഷിതമായി ശോഭ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തൊട്ടുപുറകിലായി ഷിജുവും സ്ഥാനം ഉറപ്പിച്ചു. ഗ്രാന്‍ഡ് ഫിനാലെയുടെ തലേദിവസം സ്‌പോട്ട് എവിക്ഷനിലൂടെ പുറത്തായ സെറീന ആണ് ആറാം സ്ഥാനത്ത്. 21 മത്സരാര്‍ത്ഥികള്‍ ഇത്തവണ മത്സരിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍