സിനിമകളില്‍ മാറിനില്‍ക്കാന്‍ വിജയ് ആലോചിക്കുന്നു ?

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ജൂലൈ 2023 (15:48 IST)
സിനിമയില്‍ നിന്നും ഇടവേള എടുക്കാന്‍ വിജയ് തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിനു ശേഷം താരം സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കും.
2024 ദീപാവലി റിലീസായി വെങ്കട്ട് പ്രഭു ചിത്രം റിലീസിന് തീരുമാനം.2026 ലെ നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് വിജയ് സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാര്‍ട്ടി വിജയ് രൂപീകരിക്കുമെന്നും പറയപ്പെടുന്നു. എന്നാല്‍ വാര്‍ത്തകളോട് വിജയ് പ്രതികരിച്ചിട്ടില്ല.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍