'80 ശതമാനത്തോളം വോട്ടുകള്‍';ഫിനാലെയ്ക്കു ശേഷം ലൈവില്‍ അഖില്‍ മാരാര്‍, വീഡിയോ

കെ ആര്‍ അനൂപ്

തിങ്കള്‍, 3 ജൂലൈ 2023 (10:30 IST)
കഴിഞ്ഞ ദിവസത്തെ പരിപാടിയെല്ലാം കഴിഞ്ഞ് പുലര്‍ച്ചെ 4 30നാണ് ഉറങ്ങിയതെന്നും എണീറ്റിട്ട് ഉടനെ തന്നെ എല്ലാവര്‍ക്കും നന്ദി പറയാന്‍ എത്തിയതായിരുന്നു അഖില്‍.
 
 80% ത്തോളം വോട്ടുകള്‍ ഒരു മത്സരാര്‍ത്ഥിയിലേക്ക് ചുരുങ്ങി എന്നാണ് ബിഗ് ബോസ് തന്നോട് പറഞ്ഞതെന്ന് അഖില്‍ മാരാര്‍. വലിയ വിജയമാണെന്നും അതില്‍നിന്ന് നിങ്ങള്‍ എത്രത്തോളം എന്നെ പിന്തുണച്ചു എന്നുള്ള കാര്യം തനിക്ക് ഊഹിക്കാം എന്നും അഖില്‍ വീഡിയോയില്‍ പറയുന്നു.
 
ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ചിന്റെ കിരീടം സ്വന്തമാക്കാന്‍ സാധിച്ച സന്തോഷത്തിലാണ് അഖില്‍ മാരാര്‍. ഗ്രാന്‍ഡ് ഫിനാലെയ്ക്കു ശേഷം ആദ്യമായി ഫേസ്ബുക്ക് ലൈവില്‍ താരം എത്തി. തന്നെ പിന്തുണിച്ച ഓരോരുത്തര്‍ക്കും പ്രത്യേകമായി നന്ദി ഈ നേട്ടം തന്നെ അഹങ്കാരി ആക്കില്ലെന്നും പറഞ്ഞുകൊണ്ടാണ് ലൈവ് അവസാനിപ്പിച്ചത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍