ബിഗ് ബോസ് ഷോയുടെ പിന്നാമ്പുറം ഒരു അത്ഭുതമായാണ് തനിക്ക് തോന്നുന്നതെന്ന് അഖില്‍ മാരാര്‍. സിനിമ പോലെ അല്ല ബിഗ് ബോസെന്നും ബിഗ് ബോസ് ക്യാമറ കണ്ണുകള്‍ തങ്ങളിലേക്ക് എത്തുന്ന വേഗതയെക്കുറിച്ചൊക്കെ പറയുകയാണ് താരം. ഷോയ്ക്ക് മുമ്പുള്ള താനും ശേഷമുള്ള അഖിലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചും തുറന്നുപറയുന്നുണ്ട്.
പലതരത്തിലുള്ള വികാരങ്ങളാണ് ബിഗ് ബോസ് ഹൗസിനുള്ളില്‍ ഉള്ളതെന്നും പലപ്പോഴും സിനിമയെക്കുറിച്ച് ആലോചിച്ചു കിടക്കാറുള്ള താന്‍ അതിനെക്കുറിച്ച് മറന്നെന്നും കുടുംബത്തോട് അത്ര അടുപ്പമുള്ള താന്‍ അവരെ പോലും ഓര്‍ക്കാന്‍ വിട്ടുപോയെന്നും അഖില്‍ പറഞ്ഞു. ബിഗ് ബോസ് ഹൗസിനുള്ള മാജിക്കല്‍ താന്‍ പെട്ടുപോയെന്നും ഒന്നും പ്രിപ്പയര്‍ ചെയ്തിട്ടില്ലെന്നും അഖില്‍ പറയുന്നു.