താരസമ്പന്നം!മോദിയുടെ സാന്നിധ്യത്തില്‍ ഭാഗ്യയുടെ കല്യാണം, വീഡിയോ

കെ ആര്‍ അനൂപ്

ബുധന്‍, 17 ജനുവരി 2024 (10:25 IST)
Suresh Gopi
സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹം താര സമ്പന്നമായ ചടങ്ങായി മാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലായിരുന്നു ഭാഗ്യയുടെയും ശ്രേയസ് മൊഹന്തിയുടെയും കല്യാണം. ഗുരുവായൂരില്‍ എത്തി വധൂവരന്മാര്‍ക്ക് ആശംസകള്‍ പറയാനും മോദി മറന്നില്ല. രണ്ടാള്‍ക്കും വിവാഹ മാലയിട്ടത് മോദി ആയിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, ദിലീപ്, ഖുശ്ബൂ തുടങ്ങിയ താരനിരയെ സാക്ഷിയാക്കിയായിരുന്നു കല്യാണം. 
 
ബുധനാഴ്ച രാവിലെ 6 30ന് കൊച്ചിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗമാണ് പ്രധാനമന്ത്രി ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനം നടത്തിയ ശേഷമാണ് അദ്ദേഹം വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. 
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപ്പാഡില്‍ ഇറങ്ങിയ മോദിയെ ജില്ലാ ഭരണകൂടവും ബി.ജെ.പി. ചേര്‍ന്നാണ് സ്വീകരിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലി തടിച്ചുകൂടി. കിഴക്കേനട വഴിയാണ് മോദി ക്ഷേത്രത്തിനകത്തേക്ക് കയറിയത്. വിശേഷാല്‍ പൂജകളിലും അദ്ദേഹം പങ്കെടുത്തു.
 
 പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് ക്ഷേത്രനഗരി.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍