എംജി റോഡ്, രാജാജി ജങ്ഷന്‍, ഹൈക്കോര്‍ട്ട് ജങ്ഷന്‍, കലൂര്‍, കടവന്ത്ര, തേവര, സ്വിഫ്റ്റ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് വാഹനങ്ങള്‍ വഴി തിരിച്ചു വിടും. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്ന സമയത്ത് നഗരത്തിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.
പശ്ചിമ കൊച്ചി ഭാഗത്തു നിന്ന് ആശുപത്രിയില്‍ പോകാന്‍ ഉള്‍പ്പെടെ അടിയന്തര ആവശ്യങ്ങള്‍ക്കു വരുന്ന വാഹനങ്ങള്‍ തേവര ഫെറിയില്‍ നിന്നു മട്ടമ്മല്‍ ജങ്ഷനിലെത്തി കോന്തുരുത്തി റോഡിലൂടെ പനമ്പിള്ളി നഗര്‍ വഴി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി ഭാഗത്തേക്കു പോകണം. വൈപ്പിന്‍ ഭാഗത്തുനിന്നും കലൂര്‍ ഭാഗത്തുനിന്നും വരുന്ന എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ടിഡി റോഡ് - കാനന്‍ഷെഡ് റോഡ് വഴി ജനറല്‍ ആശുപത്രിയുടെ കിഴക്കേ ഗേറ്റ് വഴി ആശുപത്രിയില്‍ പ്രവേശിപ്പിക്കാം.