ഡേവിഡ് നൈനാൻ മുതൽ ജോൺ എബ്രഹാം വരെ! വൈറലായ ആ മൂന്ന് ചിത്രങ്ങൾക്കും പിന്നിൽ ഒരാൾ

Webdunia
തിങ്കള്‍, 18 മാര്‍ച്ച് 2019 (10:21 IST)
ഇന്നലെ രാത്രി മുതൽ ഫേസ്ബുക്കിൽ തരംഗമായി കൊണ്ടിരിക്കുകയാണ് മമ്മൂട്ടിയുടെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ ചില ഫോട്ടോസ്. ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒരു സ്റ്റിൽ ഇന്നലെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. 
 
‘ശെടാ. ഈ മനുഷ്യന് പ്രായം കൂടും തോറും സൗന്ദര്യം കൂടുകയാണല്ലോ.. പറഞ്ഞു മടുത്ത ഈ വാചകം വീണ്ടും വീണ്ടും പറയുകയാണ് ആരാധകർ. അത്രമേൽ മാസായ ഒരു ചിത്രമാണ് ഇന്നലെ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവന്നത്. നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയകളിൽ വൈറലായ ചിത്രത്തിന് പിന്നിൽ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ ശ്രീനാഥ് എൻ ഉണ്ണികൃഷ്ണനാണ്. 
 
അടുത്തിടെ മലയാളികളെ ഏറെ ആകാംഷ ജനിപ്പിച്ച ഗ്രേറ്റ് ഫാദറിലേയും കമ്മാരസംഭവത്തിന്റേയും ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ ഒരുക്കിയത് ശ്രീനാഥ് ആണ്. ദ ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് ചിത്രത്തിലെ മമ്മൂട്ടിയുടെ മാസ്മരിക രൂപമാറ്റത്തിനു കാരണം ശ്രീനാഥ് തന്നെയായിരുന്നു. ശ്രീനാഥിന്റെ കണ്ണിലൂടെയാണ് മലയാളികള്‍ ആദ്യം ഡേവിഡ് നൈനാനേയും കമ്മാരനേയും ഇപ്പോൾ ജോൺ എബ്രഹാം പാലക്കലിനേയും കാണുന്നത്.
 
പ്രേമം എന്ന മെഗാഹിറ്റ് ചിത്രത്തിന്റെ അസിസ്റ്റന്റ് സ്റ്റീൽ ഫോട്ടോഗ്രാഫർ ആയി തന്റെ കരിയർ തുടങ്ങിയ ശ്രീനാഥ് സ്വതന്ത്രമായി ചെയുന്ന ആദ്യ സിനിമ ആയിരുന്നു ദ ഗ്രേറ്റ് ഫാദര്‍. ടീസറിനും ട്രെയിലറിനും ഒക്കെ മുന്നേ തന്നെ കമ്മാരസംഭവത്തിനും ഗ്രേറ്റ് ഫാദറിനും വന്‍ ഹൈപ്പ് കിട്ടിയിട്ടുണ്ടെങ്കില്‍ അതിന് കാരണവും ശ്രീനാഥ് തന്നെ. ആ വമ്പൻ ഹൈപ്പ് ഒരൊറ്റ ദിവസം കൊണ്ട് പതിനെട്ടാം പടിക്കും ലഭിച്ചിരിക്കുകയാണ്. അതിനു കാരണവും ശ്രീനാഥിന്റെ ഫോട്ടോസ് തന്നെ. 
 
മമ്മൂട്ടിയുടെ ‘സ്ട്രീറ്റ്ലൈറ്റ്സി’ന്റേയും അബ്രഹാമിന്റെ സന്തതികളുടെയും ഒരു കുട്ടനാടന്‍ ബ്ലോഗിന്റേയും സ്റ്റിൽ‌സ് ഒരുക്കിയത് ശ്രീനാഥ് തന്നെയാണ്. അബ്രഹാമിന്റെ പ്രോജക്റ്റ് ലോഞ്ചിങ് ഫങ്ഷനിൽ വേദിയിൽ വെച്ചു മമ്മൂക്ക ശ്രീനാഥിനെ അഭിനന്ദിച്ചിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article