ഈ അവസ്ഥയ്ക്ക് കാരണം മഞ്ജുവെന്ന് ശ്രീകുമാർ മേനോൻ, ലക്ഷ്യം ദിലീപ്?

Webdunia
ശനി, 15 ഡിസം‌ബര്‍ 2018 (14:57 IST)
മഞ്ജു വാരിയരോടുള്ള ശത്രുതയുടെ പേരിലാണ് ചിത്രത്തെ കരുതിക്കൂട്ടി ആക്രമിക്കുന്നതെന്ന് ഒടിയന്റെ സംവിധായകൻ ശ്രീകുമാർ മേനോൻ മാത്രഭൂമി ഡോട് കോമിനോട്. മഞ്ജുവിനെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയർത്തിയത് താനാണെന്നും അതുകൊണ്ടാണ് സിനിമയെ ഇത്രയധികം ആക്രമിക്കുന്നതെന്നും ശ്രീകുമാർ മേനോൻ പറയുന്നു. 
 
മഞ്ജു പ്രതികരിക്കണമെന്നും അതിനുള്ള ബാധ്യത നടിക്കുണ്ടെന്നും സംവിധായകൻ പറഞ്ഞു. മഞ്ജുവിന്റെ പേരിൽ ക്രൂശിക്കപ്പെട്ടാൽ അതില്‍ നിരാശയില്ലെന്നായിരുന്നു ഇന്നലെ സംവിധായകൻ പറഞ്ഞത്. നടൻ ദിലീപിന്റെ അറിവ് ഇക്കാര്യത്തിൽ ഉണ്ടെന്ന് തോന്നുന്നില്ലെന്നും സംവിധായകൻ പറയുന്നു. വിവാദമായ വിഷയത്തിലേക്ക് ദിലീപിനെ കൂടി വലിച്ചിഴയ്ക്കുകയാണോയെന്നും ഫാൻസ് ചോദിക്കുന്നു.
 
‘എന്നെ മാനസികമായി തളര്‍ത്തുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യം. എന്നാല്‍ ആരോടും പരാതിയില്ല. എന്തിനാണ് ഒടിയനോട് അസൂയപ്പെടുന്നത് റിലീസിന് മുമ്പ് വലിയൊരു വരുമാനം ലഭിച്ചതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്. പ്രാര്‍ത്ഥനാപൂര്‍ണ്ണമായല്ലേ അതിനെ കാണേണ്ടത്.’ –ശ്രീകുമാര്‍ പറയുന്നു.
 
വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജു പിന്നീട് പരസ്യരംഗത്തേയ്ക്ക് എത്തിയത് ശ്രീകുമാറിന്റെ പിന്തുണയോടെയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article