രജനികാന്തിനെ കിട്ടിയില്ല, മമ്മൂട്ടി ഓപ്പൺ ഡേറ്റ് നൽകി; തിയേറ്റർ പൂരപ്പറമ്പാക്കിയ കഥ
ശനി, 15 ഡിസംബര്‍ 2018 (14:29 IST)
ന്യൂ ഡൽഹിയുടെ വൻ വിജയത്തിന് ശേഷം ഡെന്നിസ് ജോസഫ് ആദ്യമായി സംവിധാനം ചെയ്യാൻ തീരുമാനിച്ച സിനിമയായിരുന്നു ‘വെണ്മേഘഹംസങ്ങൾ’. നടക്കാതെ പോയ തിരക്കഥയായിരുന്നു അത്. മമ്മൂട്ടി, രജനീകാന്ത്, സുരേഷ് ഗോപി, ത്യാഗരാജൻ, സുമലത എന്നിവരെ വെച്ച് നടത്താനിരുന്ന ചിത്രം.
ന്യൂ ഡൽഹിയുടെ വിജയം ജോഷിക്കും മമ്മൂട്ടിക്കും ഒപ്പം ഡെന്നിസ് ജോസഫിനും ഉണ്ടാക്കി കൊടുത്ത മൈലേജ് അപാരമായിരുന്നു. നായർസാബിന്റെ ഷൂട്ടിംഗിന്റെ ഇടയിലാണ് ന്യൂഡൽഹി റിലീസ് ആയത്. ഒരൊറ്റ ദിവസം കൊണ്ട് മമ്മൂട്ടിയുടെ തലവര മാറ്റിയ ചിത്രമായിരുന്നു ന്യൂഡൽഹി.
ഇൻഡസ്ട്രിയൽ ഹിറ്റായിരുന്നു ന്യൂഡൽഹി. ന്യൂഡൽഹിയുട കഥയും മനു അങ്കിൾ ഉണ്ടായ സാഹചര്യവും തുറന്നു പറയുകയാണ് ഡെന്നിസ് ജോസഫ്. സഫാരി ചാനലിന്റെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ഡെന്നിസിന്റെ തുറന്നു പറച്ചിൽ.
അങ്ങനെയാണ് ന്യൂ ഡൽഹിയുടെ ഹിന്ദി റൈറ്റ്‌സ് ചോദിച്ചു ഡെന്നിസ് ജോസഫ്നെ കാണാനായി സാക്ഷാൽ രജനീകാന്ത് എത്തുന്നത്. എന്നാൽ ന്യൂ ഡൽഹിയുടെ ഹിന്ദി റൈറ്‌സ് അതിനോടകം തന്നെ മറ്റൊരു കമ്പനിക്ക് വിറ്റു പോയിരുന്നുവെന്ന് രജനികാന്തിനെ അറിയിച്ചു. അതുകൊണ്ട് രജനികാന്തിന്റെ ആ ആഗ്രഹം നടന്നില്ല.
എന്നാലും രജനിയെ പോലൊരു സൂപ്പർസ്റ്റാറുമായുള്ള പരിചയം ഡെന്നിസ് ജോസഫ് മനസിൽ സൂക്ഷിച്ചു. പിന്നീടാണ് തന്റെ ഡ്രീം പ്രോജക്റ്റ് വെണ്മേഘഹംസങ്ങൾ ഓണ് ആക്കാൻ തീരുമാനിക്കുന്നത്. രജനികാന്തിനെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചു. നേരിട്ട് ചെന്ന് കണ്ട് സംസാരിച്ചു. ഒരു പൈസ പ്രതിഫലം ചോദിക്കാതെ ചിത്രം ചെയ്യാമെന്ന് ഏറ്റു.
ചിത്രത്തിന്റെ 60 ശതമാനം രംഗങ്ങളും അബുദാബി യിലും ഷാർജയിലുമായിരുന്നു ഷൂട്ടിങ് നിശ്ചയിച്ചിരുന്നത്. ഗൾഫ് പശ്ചാത്തലത്തിൽ ഒരു ത്രില്ലർ ആയിരുന്നു ചിത്രം. ലൊക്കേഷൻ തീരുമാനിച്ചതനുസരിച്ച് ഗൾഫ് ഷെഡ്യുൾലേക്ക് പോകാൻ തയ്യാറാവുമ്പോഴാണ് ഗൾഫ് യുദ്ധത്തെ തുടർന്നു ഗൾഫിൽ മുഴുവൻ ഔട്ട് ഡോർ ഷൂട്ടിങ്ങ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഗൾഫിലെ ലൊക്കേഷനുകളും ഷൂട്ടിംഗും ഒക്കെ ചിത്രത്തിന് അനിവാര്യമായിരുന്നു. ചേസും ഫൈറ്റുമൊക്കെ ഉള്ള ത്രില്ലറിൽ ഔട്ഡോർ ഷൂട്ടുകൾ ഇല്ലാതെ ചിത്രീകരണം ചിന്തിക്കാൻ തന്നെ കഴിയാതെ വന്നപ്പോൾ പ്രൊജക്ട് നിർത്തിവെയ്ക്കാമെന്ന് തീരുമാനമായി. അങ്ങനെ പടം ക്യാൻസൽ ചെയ്തു.
ഡെന്നിസ് അടക്കമുള്ള ക്രൂ പൂർണ്ണ നിരാശയിലായി. ജോയ്ക്ക് പക്ഷേ ഒരു പടം അത്യാവശ്യമായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് ഫ്രീ ഉള്ള സ്ഥിതിക്ക് വേറൊരു പടം തൽക്കാലം ചെയ്യമെന്നു പ്രൊഡ്യൂസ്ർ ജോയി സജഷൻ പറഞ്ഞു. പക്ഷെ അതിനും സ്‌ക്രിപ്റ്റ് വേണം.
മുൻപൊരിക്കൽ കെജി ജോർജ്നു വേണ്ടി ഡെന്നിസ് ജോസഫ് തന്നെ എഴുതി കൊടുത്ത മനു അങ്കിളിന്റെ തിരക്കഥ ഡെന്നീസ് തിരിച്ച് ചോദിക്കുന്നത്. തിരിച്ച് കിട്ടിയ കഥ വെച്ച് സിനിമ പെട്ടന്നൊരു ചിത്രം ഉണ്ടാക്കി. അതാണ് മനു അങ്കിൾ.
മനു അങ്കിൾ ഉഗ്രൻ ഹിറ്റുമായി. അങ്ങനെ രജനികാന്ത് ഇല്ലാതിരുന്നിട്ടും ഡെന്നിസ് ജോസഫ്ന്റെ ആദ്യ സിനിമ കമേഴ്‌സ്യൽ സക്സസ് നേടി. ജഗതിയെ ആയിരുന്നു ആദ്യം സുരേഷ് ഗോപിയുടെ റോളിൽ തിരഞ്ഞെടുത്തത്. എന്നാൽ, ജഗതിക്ക് വരാൻ പറ്റാതായി. അങ്ങനെയിരിക്കെ വൈകിട്ട് ഡിന്നർ ക്ഷണിക്കാൻ സുരേഷ് ഗോപി സെറ്റിൽ എത്തി. ജഗതിയുടെ റോൾ സുരേഷ് ഗോപിക്ക് കൊടുത്തു. കൂടാതെ നാഷണൽ അവാർഡ് ഫോർ ബെസ്റ്റ് ചിൽഡ്രൻ മൂവി യും ലഭിച്ചു.